
കണ്ണൂരിൽ പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പരിയാരം സ്വദേശിയാണ് കുട്ടി. കുട്ടി കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതാവാം രോഗ കാരണമെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസമാണ് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.