ഐവിനെ ഗുണ്ടയായി ചിത്രീകരിച്ച് ഓഡിയോ ക്ലിപ്പ്; കൊല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്ന് പ്രതികളായ CISF ഉദ്യോഗസ്ഥർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥരും, ഐവിനും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നീട് മോഹൻ കുമാറും വിനയ് കുമാർദാസും ചേർന്ന് ഐവിനെ മർദിച്ചു.
WhatsApp Image 2025-05-19 at 16
WhatsApp Image 2025-05-19 at 16
Published on


നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയെ ഗുണ്ടയായി ചിത്രീകരിച്ച് ഓഡിയോ ക്ലിപ്പ്. സിഐഎസ്എഫുകാർ മാത്രം അംഗങ്ങളായിട്ടുള്ള CisF കേരള @ com എന്ന വാട്സ് അപ്പ് ഗ്രൂപ്പിലാണ് ഓഡിയോ പ്രചരിക്കുന്നത്. ഐവിൻ 5 കേസുകളിൽ പ്രതിയെന്നും രാഷ്ട്രീക്കാരുടെ ശുപാർശയിലാണ് ജോലി ലഭിച്ചതെന്നും വ്യാജപ്രചാരണമുണ്ട്. ഐവിനെ കൊല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും ഓഡിയോ ക്ലിപ്പിൽ പറയുന്നു.

കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥർ നേരത്തേ കുറ്റം സമ്മതിച്ചിരുന്നു. ഐവിൻ വാക്കുതർക്കം മൊബൈലിൽ പകർത്തിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മോഹൻ കുമാർ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അശ്രദ്ധമായ ഡ്രൈവിംഗ് ആണ് തർക്കത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥരും, ഐവിനും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നീട് മോഹൻ കുമാറും വിനയ് കുമാർദാസും ചേർന്ന് ഐവിനെ മർദിച്ചു. നാട്ടുകാർ എത്തുമെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഐവിൻ കാറിന് മുന്നിൽ നിന്നും വീഡിയോ പകർത്തി. ഇതിൽ പ്രകോപിതനായാണ് മോഹൻ കുമാർ വാഹനം മുന്നോട്ടെടുത്തത്.

വാഹനം ഇടിച്ചുനിലത്ത് വീണ ഐവിൻ എഴുന്നേറ്റ് നിന്നു. പിന്നാലെ വിനയ്‌കുമാർ വാഹനം ഓടിച്ചു. ബോണറ്റിൽ ഐവിൻ കിടന്നിട്ടും വാഹനം നിർത്താൻ ഇരുവരും തയ്യാറായില്ല. ഐവിനെ ബോണറ്റിൽ കിടത്തി ഒരു കിലോമീറ്ററോളം അതിവേഗത്തിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി. ഈ ആഘാതത്തിൽ തെറിച്ചു പോയ ഐവിൻ്റെ തല മതിലിൽ ഇടിക്കുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണം.

വാഹനം ഇടിച്ചതിനെ തുടർന്ന് ഐവിൻ്റെ വാരിയെല്ലിന് മൂന്ന് പൊട്ടൽ ഉണ്ടായി. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടിൽ എത്തി പതിവ് പോലെ ജോലിക്ക് പോകാൻ ശ്രമിച്ചെന്നും മോഹൻ കുമാർ നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

ബുധനാഴ്ച രാത്രിയാണ് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന ഐവിൻ ജിജോയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ മർദിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. അങ്കമാലി കരിയാട് മേഖലയിൽ വാടകയ്ക്ക് താമസിക്കുന്ന സിഐഎസ്എഫുകാർ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും പരിസരവാസികളും പറയുന്നു. മാലിന്യം തള്ളുന്നത് തടഞ്ഞ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ ഇവർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com