
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കൈകോര്‍ത്ത് നടി അനശ്വര രാജന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ സംഭാവന നല്‍കി കൊണ്ടാണ് അനശ്വര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. എറണാകുളം ജില്ലാ കളക്ടര്‍ക്ക് അനശ്വരയുടെ അമ്മ ഉഷ രാജന്‍ ചെക്ക് കൈമാറി.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ബാധിക്കപ്പെട്ടവര്‍ക്കായി കേരളത്തിനകത്ത് നിന്നും പുറത്തുനിന്നുമായി നിരവധി പേര്‍ സംഭാവനയുമായി എത്തുന്നുണ്ട്. തെലുങ്ക് സിനിമ താരം പ്രഭാസ് 2 കോടി രൂപ ഇന്ന് സംഭാവനയായി നല്‍കിയിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ദുർഘട മേഖലകളിൽ കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം.