ആന്ധ്ര പ്രദേശ് മദ്യനയത്തിൽ വൻ പരിഷ്കരണം; റീട്ടെയ്ൽ മദ്യവിൽപ്പന സ്വകാര്യവത്കരിക്കും; ലക്ഷ്യം 5500 കോടി രൂപയുടെ ലാഭം

ഹരിയാന പോലുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ മദ്യവിൽപ്പനയിൽ മാറ്റം കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്
ആന്ധ്ര പ്രദേശ് മദ്യനയത്തിൽ വൻ പരിഷ്കരണം; റീട്ടെയ്ൽ മദ്യവിൽപ്പന സ്വകാര്യവത്കരിക്കും;  ലക്ഷ്യം 5500 കോടി രൂപയുടെ ലാഭം
Published on



മദ്യനയത്തിൽ പരിഷ്കരണം നടത്താനൊരുങ്ങി ആന്ധ്ര പ്രദേശ് സർക്കാർ. റീട്ടെയ്ൽ മദ്യവിൽപ്പന സ്വകാര്യവത്കരിച്ച് കൊണ്ടുള്ള നയം ആന്ധ്രാ പ്രദേശ് സർക്കാർ തിങ്കളാഴ്ച വിജ്ഞാപനം ചെയ്തു. ഇതിലൂടെ 5,500 കോടി രൂപയുടെ ലാഭമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഹരിയാന പോലുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ മദ്യവിൽപ്പനയിൽ മാറ്റം കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. പുതിയ നയം പ്രാബല്യത്തിൽ എത്തിയതോടെ സ്വകാര്യ റീട്ടെയ്ൽ വ്യാപാരികൾക്കും ഇനി സംസ്ഥാനത്ത് മദ്യം വിൽക്കാം.


3,736 റീട്ടെയിൽ ഷോപ്പുകൾ സംസ്ഥാനത്ത് തുറക്കമെന്നാണ് പുറത്തുവരുന്ന കണക്കുകൾ. സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാപനം പ്രകാരം 2024 ഒക്ടോബർ 12 മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com