ധനമന്ത്രിയുടെ ചർച്ചയിൽ ധാരണ; അംഗനവാടി ജീവനക്കാർ സമരം അവസാനിപ്പിച്ചു

കമ്മിറ്റി 3 മാസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകും. മൂന്നുമാസത്തിനുള്ളിൽ സർക്കാർ അനുകൂല നിലപാടെടുത്തില്ലെങ്കിൽ സമരം വീണ്ടും തുടരും. സമരം സംസ്ഥാന സർക്കാരിനെതിരെ മാത്രമായിരിക്കില്ല കേന്ദ്രസർക്കാരിനെതിരെയും സമരം സംഘടിപ്പിക്കുമെന്നും സമരക്കാർ.
ധനമന്ത്രിയുടെ ചർച്ചയിൽ ധാരണ; അംഗനവാടി ജീവനക്കാർ സമരം അവസാനിപ്പിച്ചു
Published on

13 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ തുടരുന്ന അങ്കണവാടി ജീവനക്കാരുടെ അനശ്ചിതകാല സമരം അവസാനിപ്പിച്ചു. 10 ദിവസത്തിനുള്ളിൽ അംഗനവാടി ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി കമ്മിറ്റിയെ രൂപീകരിക്കുമെന്ന് ധനമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

കമ്മിറ്റി 3 മാസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകും. മൂന്നുമാസത്തിനുള്ളിൽ സർക്കാർ അനുകൂല നിലപാടെടുത്തില്ലെങ്കിൽ സമരം വീണ്ടും തുടരും. സമരം സംസ്ഥാന സർക്കാരിനെതിരെ മാത്രമായിരിക്കില്ല കേന്ദ്രസർക്കാരിനെതിരെയും സമരം സംഘടിപ്പിക്കുമെന്നും സമരക്കാർ.

പ്രശ്‌ന പരിഹാരത്തിനായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനങ്ങളില്ലാതെ പിരിയുകയായിരുന്നു.മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവ ബത്ത 1,200 ല്‍ നിന്ന് 5000 രൂപയാക്കുക, ഇഎസ്‌ഐ ആനുകൂല്യം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.ഈ മാസം 17 മുതലാണ് സമരം തുടങ്ങിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com