
നാലാമതും പെൺകുഞ്ഞ് ജനിച്ചതിൽ രോഷാകുലനായ പിതാവ് നവജാത ശിശുവിനെ എറിഞ്ഞു കൊന്നു. നാലാമത് ഒരു ആൺകുഞ്ഞിനെ ആഗ്രഹിച്ചിരുന്നപ്പോഴാണ് വീണ്ടും പെൺകുഞ്ഞ് ജനിച്ചത്. സംഭവത്തിൽ പിതാവ് ബബ്ലു ദിവാകറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദിവാകറിന് ആദ്യ ഭാര്യയിൽ രണ്ട് പെൺമക്കളുണ്ടായിരുന്നു. പിന്നീട് നടന്ന പുനർവിവാഹത്തിലും ആദ്യത്തേത് പെൺകുട്ടിയായിരുന്നു. രണ്ടാമത്തേതും പെൺകുട്ടി ആയതിനാൽ ബബ്ലു ദിവാകറിനെ വല്ലാതെ ബാധിച്ചുവെന്നും ഇതിൻ്റെ രോഷത്തെ തുടർന്നാണ് കുഞ്ഞിനെ കൊന്നു കളഞ്ഞതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.
മദ്യലഹരിയിലായിരുന്ന ഇയാൾ കുടുംബ വഴക്കിനിടെ കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ദീപു നൽകിയ പരാതിൽ സെക്ഷൻ 105 പ്രകാരം കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.