
തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യാമാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്തമകളുടെ ഭർത്താവ് അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആറ്റിങ്ങൽ കരിച്ചയിൽ രേണുക അപ്പാർട്ട്മെൻ്റിൽ താമസിക്കുകയായിരുന്നു പ്രീതിയും ഭർത്താവ് ബാബുവും. ഇരുവരെയും ചുറ്റിക കൊണ്ട് മരുമകൻ അനിൽ അടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചങ്കിലും പ്രീതിയെ രക്ഷിക്കാനായില്ല. ബാബു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവരുടെ മൂത്തമകള്‍ ഇന്ത്യയുടെ ഭര്‍ത്താവാണ് അനില്‍. ഇരുവരും തമ്മിലുള്ള ഡിവോഴ്‌സ് കേസ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് സൂചന.