
സിപിഐ ദേശീയ സെക്രട്ടറിയേറ്റിൽ കാനം രാജേന്ദ്രന് പകരം ആനി രാജയെ നിർദേശിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ ശുപാർശയിലാണ് ആനി രാജയെ ദേശീയ എക്സിക്യൂട്ടിവിലേക്ക് എടുത്തത്. പ്രകാശ് ബാബുവിനെ ഒഴിവാക്കിയാണ് നിർദേശം. നേരത്തെ രാജ്യസഭാ സീറ്റിൽ നിന്നും പ്രകാശ് ബാബുവിനെ ഒഴിവാക്കിയിരുന്നു.
എഐടിയുസി ജനറൽ സെക്രട്ടറി കെപി രാജേന്ദ്രനെ ദേശീയ എക്സിക്യൂട്ടീവിലും ഉൾപ്പെടുത്തി. അതേസമയം, നിയമനത്തിൽ അതൃപ്തിയില്ലെന്ന് പ്രകാശ് ബാബു പ്രതികരിച്ചു. പാർട്ടി അവഗണിച്ചിട്ടില്ല. പ്രത്യേക പരിഗണന ആഗ്രഹിക്കുന്നില്ലെന്നും ആനി രാജയ്ക്ക് ലഭിച്ച പദവി അർഹതപ്പെട്ടതാണെന്നും പ്രകാശ് ബാബു പ്രതികരിച്ചു.