അൻ്റാർട്ടിക്ക പച്ച പിടിക്കുന്നു; പുതിയ കണ്ടെത്തലുമായി പഠനം

എക്സെറ്റർ, ഹെർട്ട്ഫോർട്ഷൈർ സർവകലാശാലകളിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ
അൻ്റാർട്ടിക്ക പച്ച പിടിക്കുന്നു; പുതിയ കണ്ടെത്തലുമായി പഠനം
Published on

അൻ്റാർട്ടിക്കയിൽ ഏതാനും വർഷങ്ങളായി സസ്യ സമ്പത്ത് അസാധാരണമായി ഉയർന്നിട്ടുണ്ടെന്നും, പച്ച നിറം വർധിക്കുന്നുവെന്നും കണ്ടെത്തി പഠനങ്ങൾ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളെ അപേക്ഷിച്ച് ഏതാനും വർഷങ്ങളായി ഭൂഖണ്ഡത്തിൻ്റെ 30 ശതമാനത്തോളം പച്ചയായി മാറിയെന്നാണ് പഠനം പറയുന്നത്. എക്സെറ്റർ, ഹെർട്ട്ഫോർട്ഷൈർ സർവകലാശാലകളിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. പഠനം നേച്ചർ ജിയോസൈൻസ് മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.

1986നും 2021നും ഇടയിലുള്ള കാലയളവിൽ, സസ്യങ്ങളുണ്ടായിരുന്ന പ്രദേശം കേവലം 0.1 ചതുരശ്ര കിലോമീറ്റർ ആയിരുന്നു, എന്നാൽ ഇത് ഏകദേശം 12 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിലെ ഗവേഷകർ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ചാണ് അൻ്റാർട്ടിക്കയിലെ സസ്യ സമ്പത്തിലെ വർധനവ് കണ്ടെത്തിയത്. 2016 മുതലുള്ള സസ്യ സമ്പത്തിലെ ഈ വ്യാപനം ചൂടുകൂടുന്നതിനും, ആ​ഗോളതാപനം വർധിക്കുന്നതിനും സൂചനയാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു.

പ്രധാനമായും പായലുകളാണ് ഇവിടെ വളരുന്നത്. ഭൂമിയിൽ ഏത് പ്രതികൂല സാഹചര്യത്തിലും വളരുന്ന തരം പായലുകളാണ് അൻ്റാർട്ടിക്കയിൽ വളരുന്നതെന്ന് യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിലെ ഗവേഷകനായ തോമസ് റോളണ്ട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com