പാർലമെൻ്റ് പിരിച്ചുവിട്ട് ദിസനായകെ; ശ്രീലങ്കയിൽ പൊതുതെരഞ്ഞെടുപ്പ് നവംബർ 14ന്

ശ്രീലങ്കയിൽ ഒരു പതിറ്റാണ്ടായി തുടരുന്ന രാഷ്ട്രീയ കുടുംബ ഭരണം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ദിസനായകെയുടെ നീക്കം
പാർലമെൻ്റ് പിരിച്ചുവിട്ട് ദിസനായകെ; ശ്രീലങ്കയിൽ പൊതുതെരഞ്ഞെടുപ്പ് നവംബർ 14ന്
Published on

ശ്രീലങ്കയിൽ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെൻ്റ് പിരിച്ചുവിട്ടു. ഇതു സംബന്ധിച്ച പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിൽ ദിസനായകെ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. തെരഞ്ഞെടുപ്പ് പ്രതിജ്ഞ പ്രകാരം, ശ്രീലങ്കയിൽ ഒരു പതിറ്റാണ്ടായി തുടരുന്ന രാഷ്ട്രീയ കുടുംബ ഭരണം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ദിസനായകെയുടെ നീക്കം.

നവംബർ 14നാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 11 മാസം കാലാവധി അവസാനിക്കാൻ ശേഷിക്കെയാണ് ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ടത്. 2020 ഓഗസ്റ്റിലാണ് രാജ്യത്ത് ഒടുവിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.

ശ്രീലങ്കയുടെ ചരിത്രത്തിലെ ആദ്യത്തെ മാർക്സിസ്റ്റ് പാർട്ടി നേതാവാണ് അനുര കുമാര ദിസനായകെ. 2022ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വെറും മൂന്ന് ശതമാനം മാത്രം വോട്ടുകളിലൊതുങ്ങിയ നാഷണൽ പീപ്പിൾസ് പവർ ആയിരുന്നു അനുര കുമാര ദിസനായകെ. എന്നാൽ, അരനൂറ്റാണ്ടുകാല ചരിത്രത്തില്‍ കലാപങ്ങളുടെ രക്തക്കറ പുരണ്ട ജനതാവിമുക്തി പെരുമന പാർട്ടിയുടെ റീബ്രാന്‍ഡിംഗിന് കൂടിയാണ് ഈ അധികാരനേട്ടം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com