അൻവറും മുഖ്യമന്ത്രിയും കാട്ടുകള്ളന്മാർ, പിണറായി രാജിവെക്കണം; രൂക്ഷ വിമർശനവുമായി പി.സി. ജോർജ്

അൻവർ പൊളിറ്റിക്കൽ ഇസ്ലാം ആണെന്നും പി.സി. ജോർജ് ആരോപിച്ചു
അൻവറും മുഖ്യമന്ത്രിയും കാട്ടുകള്ളന്മാർ, പിണറായി രാജിവെക്കണം; രൂക്ഷ വിമർശനവുമായി പി.സി. ജോർജ്
Published on

പി.വി. അൻവറിന്റെ ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് പി.സി. ജോർജ്. അൻവർ പറഞ്ഞ ആരോപണമെല്ലാം ശരിയാണ്. മുഖ്യമന്ത്രി രാജി വെക്കണം. അൻവറും മുഖ്യമന്ത്രിയും കാട്ടുകള്ളന്മാരാണെന്നും പി.സി. ജോർജ് വിമർശിച്ചു.

അൻവർ പൊളിറ്റിക്കൽ ഇസ്ലാം ആണെന്നും പി.സി ജോർജ് ആരോപിച്ചു. സ്വർണക്കള്ളക്കടത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്താണ് അൻവർ സംസാരിക്കുന്നത്. 98 ശതമാനം സ്വർണക്കടത്ത് കേസ് മലപ്പുറത്താണ്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ തട്ടിപ്പ് ആണ് നടക്കുന്നത്. പിന്തുണ നൽകിയ കെ.ടി. ജലീൽ 'സിമി' നേതാവാണ്. എഡിജിപി - ആർഎസ്എസ് നേതാവിനെ കണ്ടതിൽ തെറ്റില്ല. കേരളത്തിലെ ക്രമസമാധാന പ്രശ്നവും സംസാരിക്കാമല്ലോ. പാണക്കാട് തങ്ങളെ എഡിജിപി കണ്ടതിൽ ആർക്കും പരാതി ഇല്ല. എഡിജിപി കൊള്ളക്കാരൻ, അയാളെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പി.സി. ജോർജ് പറഞ്ഞു.

അർജുന്‍റെ മൃതദേഹം കണ്ടെത്തുന്നതിൽ കർണാടക സർക്കാർ നടത്തിയ പ്രവർത്തനത്തെ പി.സി. ജോർജ് അഭിനന്ദിച്ചു. അർജുന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

അതേസമയം, താൻ ഉന്നയിച്ച ആരോപണങ്ങളിലും പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കേസുകളിലും ഇനി പ്രതീക്ഷ കോടതിയിൽ മാത്രമെന്ന് പി.വി. അൻവർ പറഞ്ഞു. അപ്രൈസറുടെ അനധികൃത സമ്പാദനം, റിദാൻ വധക്കേസ്, മാമി തിരോധാന കേസ് എന്നിവയിൽ അന്വേഷണം വിപുലമാക്കാൻ കോടതിയെ സമീപിക്കുമെന്നും, മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com