
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടി തെരച്ചിൽ നടത്തുന്ന മലയാളികളായ രക്ഷാപ്രവർത്തകരെ കർണാടക പൊലീസ് മർദിച്ചതായി ആരോപണം. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടെന്നും കളക്ടറുടെ അനുമതി ഇല്ലാതെ അപകടസ്ഥലത്ത് നിൽക്കാനാകില്ലെന്ന് പൊലീസ് മേധാവികൾ അറിയിച്ചതായും ലോറി ഉടമയായ മനാഫ് വെളിപ്പെടുത്തി.
കർണാടക സർക്കാരിനെതിരെയും പൊലീസിൻ്റെ അലംഭാവത്തിനുമെതിരെ നേരത്തെയും പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം അർജുൻ ഓടിക്കുന്ന ഭാരത് ബെൻസ് ലോറിയുടെ ഉടമയായ മനാഫിനെയും പൊലീസ് മർദിച്ചിരുന്നു. കർവാർ എസ്.പിയുടെ നേതൃത്വത്തിലാണ് മർദിച്ചത്. ഇതിൻ്റെ വീഡിയോ ന്യൂസ് മലയാളമാണ് ആദ്യം പുറത്തുവിട്ടത്.
ഉത്തരാഖണ്ഡിലെ ടണലിൽ നിന്ന് ദിവസങ്ങൾക്ക് ശേഷം തൊഴിലാളികളെ പുറത്തെത്തിക്കാൻ സഹായിച്ച വ്യക്തിയാണ് രഞ്ജിത്ത് ഇസ്രയേല്‍. കരയിലെ തെരച്ചിൽ അവസാനിപ്പിച്ച് പുഴയിൽ തെരച്ചിൽ നടത്തുകയാണ് കർണാടകയിലെ പൊലീസും രക്ഷാപ്രവർത്തകരും. നാൽപ്പതംഗ കരസേനാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ നിന്ന് റഡാർ കൊണ്ടുവന്നാണ് ലോറിക്കായുള്ള തെരച്ചിൽ കരയിൽ നടത്തുന്നത്.