
ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ പുറത്തിറങ്ങി. ഐഫോണ്‍ 16 സീരീസിലെ പുതിയ അഡിഷനായി ഐഫോണ്‍ 16e ആണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. 16 സീരീസില്‍ ഉപയോഗിച്ച A18 ചിപ്പ് തന്നെയാണ് പുതിയ മോഡലിലും ഉള്ളത്. 6.1 ഇഞ്ച് OLED സ്‌ക്രീനിലാണ് 16e എത്തുന്നത്.
ഐഫോണ്‍ 15 പ്രോയിലേത് പോലെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറും സപ്പോര്‍ട്ട് ചെയ്യും. 48 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണുള്ളത്.
ഇന്ത്യയിലെ വില
ഇന്ത്യയില്‍ 16e വില ആരംഭിക്കുന്നത് 59,900 രൂപയ്ക്കാണ്. 128 ജിബി ബേസ് മോഡലിനാണ് ഈ വില. 256 ജിബി, 512 ജിബി വേരിയന്റുകളിലും 16e ലഭ്യമാണ്. 69,900, 89,900 എന്നിങ്ങനെയാണ് ഈ വേരിയന്റുകളുടെ വില. ഇന്ത്യയില്‍ ഫെബ്രുവരി 21 മുതല്‍ പ്രീ ഓര്‍ഡര്‍ ബുക്കിങ് ആരംഭിക്കും. ബ്ലാക്ക്, വൈറ്റ് നിറങ്ങളിലായാണ് 16e എത്തുക.
ഐഫോണ്‍ 16e പ്രത്യേകതകള്‍
നാനോ, ഇ-സിം ഓടു കൂടി ഡ്യുവല്‍ സിം ഫീച്ചറില്‍ എത്തുന്ന 16e ല്‍ iOS 18 ആണുള്ളത്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR (1,170x2,532 pixels), 60Hz റീഫ്രഷ് റേറ്റോടു കൂടി OLED സ്‌ക്രീനിലെത്തുന്ന 16e ന്റെ പീക്ക് ബ്രൈറ്റ്‌നെസ് 800nits ആണ്. ആപ്പിളിന്റെ സെറാമിക് ഷീല്‍ഡ് മെറ്റീരിയല്‍ തന്നെയാണ് പുതിയ മോഡലിനും ഉപയോഗിച്ചിരിക്കുന്നത്.
2024 സെപ്റ്റംബറില്‍ ഐഫോണ്‍ 16-ല്‍ ആദ്യമായി എത്തിയ 3nm A18 ചിപ്പ് ആണ് ആപ്പിള്‍ ഐഫോണ്‍ 16ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. 512GB വരെ സ്റ്റോറേജുള്ളതായിരുന്നു ഇത്. സാധാരണയായി ആപ്പിള്‍ അതിന്റെ സ്മാര്‍ട്ട്ഫോണുകളിലെ റാം എത്രയാണെന്ന് വെളിപ്പെടുത്താറില്ല. പക്ഷേ ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ 8GB റാം ഉണ്ടെന്ന് നമുക്ക് അനുമാനിക്കാം.
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ (OIS) ഓടുകൂടിയ 48 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 12 മെഗാപിക്‌സല്‍ ട്രൂഡെപ്ത് ക്യാമറയുമുണ്ട്.