ഏകീകൃത പെൻഷൻ പദ്ധതിയ്ക്ക് അനുമതി: 2025 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കും

പദ്ധതി 23 ലക്ഷത്തോളം കേന്ദ്ര ജീവനക്കാർക്ക് ഗുണകരമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു
ഏകീകൃത പെൻഷൻ പദ്ധതിയ്ക്ക് അനുമതി: 2025 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കും
Published on


കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു.  ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഏകീകൃത പെൻഷൻ പദ്ധതിയ്ക്കെതിരെ വ്യപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഏപ്രിൽ 1 മുതൽ പദ്ധതി പ്രബല്യത്തിൽ വരും.

പദ്ധതി 23 ലക്ഷത്തോളം കേന്ദ്ര ജീവനക്കാർക്ക് ഗുണകരമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അതേസമയം, ജീവനക്കാർക്ക് ദേശീയ പെൻഷൻ പദ്ധതിയോ ഏകീകൃത പദ്ധതിയോ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുവാനുള്ള അവസരവും ഉണ്ടാകും.

ഏകീകൃത പെൻഷൻ പദ്ധതി അനുസരിച്ച് ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കും. 25 വർഷം സർവീസ് പൂർത്തിയായ ഒരാൾക്ക് അവരുടെ അവസാന 12 മാസത്തിലെ അടിസ്ഥാന ശമ്പളത്തിൻ്റെ പകുതിയെങ്കിലും പെൻഷനായി ലഭിക്കും.പെൻഷൻ വാങ്ങുന്നയാൾ മരണപ്പെടുകയാണെങ്കിൽ അവസാനം പിൻവലിച്ച തുകയുടെ 60 ശതമാനം കുടുംബത്തിന് ലഭിക്കും.
പത്ത് വർഷമെങ്കിലും സർവീസ് ഉള്ളയാൾക്ക് മാസം പതിനായിരം രൂപ പെൻഷനും ഏകീകൃത പെൻഷൻ പദ്ധതി ഉറപ്പ് നൽകുന്നുണ്ട്.

നിലവിലെ പെൻഷൻ പദ്ധതി അനുസരിച്ച് കേന്ദ്ര ഗവൺമെൻ്റിൻ്റെ പെൻഷൻ വിഹിതം 14 ശതമാനത്തിൽ നിന്ന് ഏകീകൃത പെൻഷൻ പദ്ധതി വരുന്നതോടെ 18 ശതമാനമായി ഉയരും.



















Related Stories

No stories found.
News Malayalam 24x7
newsmalayalam.com