കൊവിഡ് സാഹചര്യങ്ങൾ ശരിയായി കൈകാര്യം ചെയ്തില്ലെന്ന് വിശദീകരണം; അമേരിക്കയ്ക്കു പിന്നാലെ അർജൻ്റീനയും WHO-ൽ നിന്ന് പിന്‍മാറുന്നു

ശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തില്ല, മറിച്ച് രാഷ്ട്രീയത്തിൻ്റെ സ്വാധീനത്തിലാണ് സംഘടന പ്രവർത്തിക്കുന്നതെന്നും വിമർശനം.കൊവിഡ് സമയത്ത് ശാരീരിക അകലം പാലിക്കണമെന്ന നിർദേശത്തെയും ഹവിയർ മിലെ കുറ്റപ്പെടുത്തി.
കൊവിഡ് സാഹചര്യങ്ങൾ ശരിയായി കൈകാര്യം ചെയ്തില്ലെന്ന് വിശദീകരണം; അമേരിക്കയ്ക്കു പിന്നാലെ അർജൻ്റീനയും WHO-ൽ നിന്ന് പിന്‍മാറുന്നു
Published on

അമേരിക്കക്ക് പിന്നാലെ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്‍മാറുമെന്ന് വ്യക്തമാക്കി അർജൻ്റീനയും. കൊവിഡ് സാഹചര്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അർജൻ്റീനയുടെയും പിൻമാറ്റം. ശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തില്ല, മറിച്ച് രാഷ്ട്രീയത്തിൻ്റെ സ്വാധീനത്തിലാണ് സംഘടന പ്രവർത്തിക്കുന്നതെന്നും വിമർശനം.കൊവിഡ് സമയത്ത് ശാരീരിക അകലം പാലിക്കണമെന്ന നിർദേശത്തെയും ഹവിയർ മിലെ കുറ്റപ്പെടുത്തി.

ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റായി ചുമതലയേറ്റതിനു പിറകേ തന്നെ ലോകാരോ​ഗ്യ സംഘടനയിൽ നിന്നും യുഎസ് പിന്മാറിയിരുന്നു. കോവിഡ് 19 മഹാമാരിക്കാലത്തും മറ്റ് അടിയന്തര സാഹചര്യങ്ങളിലും സംഘടനയുടെ പ്രവർത്തനം മെച്ചപ്പെട്ടതായിരുന്നില്ല എന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം.

ഉത്തരവുകള്‍അംഗത്വം പിൻവലിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍അധികാരത്തിലെത്തിയ ആദ്യ ദിനം തന്നെ ട്രംപ് ഒപ്പുവെച്ചു. 2020 ലും ലോകാരോ​ഗ്യ സംഘടനയിൽ നിന്ന് പിന്മാറാന്‍ ട്രംപ് ശ്രമം നടത്തിയിരുന്നു. യുഎസ് പിന്‍മാറിയാല്‍ സംഘടനയുടെ ഫണ്ടിംഗ് അഞ്ചിലൊന്നായി കുറയും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com