
പാലക്കാട് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം. രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർഥി കാർത്തിക്കിനാണ് മർദ്ദനമേറ്റത്. ഇൻസ്റ്റഗ്രാം പോസ്റ്റിനടിയിൽ കമന്റ് ഇട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കഴുത്തിൽ കേബിൾ വയർ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ നാല് കെഎസ്‌യു യൂണിയൻ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.