
കോട്ടയം വൈക്കത്ത് തലയോലപ്പറമ്പിൽ ബസ് തലകീഴായി മറിഞ്ഞ് അമ്പതോളം യാത്രക്കാർക്ക് പരുക്ക്. ഇതിൽ മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. എറണാകുളം-പാലാ-ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽ പെട്ടത്.
അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വളവ് വീശി എടുക്കുന്നതിനിടെ താഴ്ചയിലേക്ക് മറിഞ്ഞ ബസ് അക്ഷയ കേന്ദ്രത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുവാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.