എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് അറസ്റ്റ് വാറന്‍റ്

കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻ.എസ്.എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിലാണ് നടപടി.
ജി. സുകുമാരൻ നായർ
ജി. സുകുമാരൻ നായർ
Published on

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അറസ്റ്റ് വാറന്‍റ്. എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻ.എസ്.എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിലാണ് നടപടി.

ഭാരവാഹികളും ഡയറക്ടർമാരും നിയമം ലംഘിച്ച് കമ്പനി ഭരണത്തിൽ അനർഹമായി തുടരുന്നുവെന്നാരോപിച്ച് വൈക്കം താലൂക്ക് എൻ.എസ്. എസ് യൂണിയൻ മുൻ പ്രസിഡൻ്റും ഡയറക്ടർ ബോർഡ് അംഗവുമായ ഡോ.വിനോദ് കുമാർ നൽകിയ പരാതിയിലാണ് നടപടി.

എൻ.എസ്​.എസ്​ നേതൃത്വം കമ്പനി രജിസ്​ട്രാർക്ക്​ നൽകിയ റിട്ടേണുകൾക്ക്​ നിയമസാധുതയില്ലെന്നാണ് ആരോപണം. പല തവണ നോട്ടീസയച്ചിട്ടും ഹാജരാകാന്‍ തയാറാകാതെ വന്നതിനെ തുടർന്നാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ഹർജി അടുത്ത മാസം 27 ന് വീണ്ടും പരിഗണിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com