ഉഴമലയ്ക്കലിൻ്റെ നൊമ്പരമായി അരുൺ ബാബു; അന്ത്യാഞ്ജലിയുമായി നാട്

കേരളം ഇപ്പോഴും ആ ഞെട്ടലിലിൽ നിന്ന് മുക്തി നേടിയിട്ടില്ല.കുവൈത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 23 മലയാളികളാണ് മരണത്തിന് കീഴടങ്ങിയത്
ഉഴമലയ്ക്കലിൻ്റെ നൊമ്പരമായി അരുൺ ബാബു; അന്ത്യാഞ്ജലിയുമായി നാട്
Published on

കേരളം ഇപ്പോഴും ആ ഞെട്ടലിലിൽ നിന്ന് മുക്തി നേടിയിട്ടില്ല.കുവൈറ്റിൽ ഉണ്ടായ തീ പിടുത്തത്തിൽ 23 മലയാളികളാണ് മരണത്തിന് കീഴടങ്ങിടത്.അതിൽ ഒരാൾ തിരുവനന്തപുരം ഉഴമലയ്ക്കൽ കുര്യാത്തി സ്വദേശി മുപ്പത്തിയേഴ്‌ വയസ്സുള്ള അരുൺ ബാബുവാണ്. അവരുടെ വിയോഗം ഉൾക്കൊള്ളാൻ ഇപ്പോഴും ആ കുടുംബത്തിനോ, നാട്ടുകാർക്കോ സാധിച്ചിട്ടില്ല. തീപിടുത്തത്തിൻ്റെ വാർത്തകൾ മാധ്യമങ്ങളിൽ കാണുമ്പോൾ സ്വപ്നത്തിൽ പോലും ഉഴമലയ്ക്കലിലെ ആ വീട്ടുകാർ ഓർത്തു കാണില്ല അരുൺ ബാബുവും അതിൽ ഉൾപ്പെട്ടു കാണുമെന്ന്. ചേതനയറ്റ ആ ശരീരത്തിന് മുന്നിൽ നെഞ്ച് തകർന്ന് നിൽക്കാനേ ആ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും സാധിക്കുകയുള്ളു.സമാധാന വാക്കുകൾ പോലും അപ്രസക്തമാകുന്ന നിമിഷങ്ങൾദുരിത വാർത്തകൾക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന ഉറ്റവരുടെ വേദനയും സങ്കടവുമെല്ലാം ജീവിതാന്ത്യം വരെ അവരെ പിന്തുടർന്നു കൊണ്ടേയിരിക്കും.കടബാധ്യതകൾ തീർത്ത് കുടുംബത്താടൊപ്പം ശിഷ്ടകാലം ജീവിക്കാമെന്ന ഒട്ടേറെ പ്രവാസികളുടെ പ്രതിനിധികളിൽ ഒരാളാണ് അരുൺ ബാബുവും.

അരുൺ ബാബുവിൻ്റെ മൃതദേഹം ഭാര്യ വിനീതയുടെ വീടായ നെടുമങ്ങാട് ചെന്തിപ്പൂരിലെ വീട്ടിലാണ് പൊതുദർശനത്തിന് എത്തിക്കുക.അരുൺ നാട്ടിൽ ഇല്ലാത്ത സമയങ്ങളിൽ ഇവിടെയാണ് വിനീതയും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകൾ അഷ്ടമി, ഒന്നര വയസ്സുള്ള മകൾ അമേയയും താമസിക്കുന്നത്. മൃതദേഹം ഇവിടെ കൊണ്ട് വന്നതിന് ശേഷം ഭാര്യയെയും മക്കളെയും കൊണ്ട് ആര്യനാട് അരുൺ നിവാസിലേക്ക് കൊണ്ട് പോകും. അവസാനമായി അരുൺ ബാബുവിൻ്റെ കൂടെ തന്നെ അങ്ങോട്ട് പോകണം എന്ന് വിനീത ആവശ്യപ്പെട്ടിരുന്നതിനെ തുടർന്നാണ് മൃതദേഹം ഇവിടെ എത്തിക്കുന്നത്.കഴിഞ്ഞദിവസം വൈകുന്നേരം 6.30 നാണ് അരുണിൻ്റെ മരണവിവരം സ്ഥിരീകരിക്കുന്നത്.

എൻടിബിസി കമ്പനിയിൽ ഷോപ്പ് അഡ്മിൻ ആയിരുന്നു അരുൺ. കെട്ടിടനിർമാണ ജോലിയും ഡ്രൈവർ ആയും അരുൺ എട്ടു വർഷം ജോലി ചെയ്തിരുന്നു. കടക്കെണിയുടെ നടുക്കടലിൽ ആയിരുന്ന അരുൺ ബാബു കോവിഡിനെ തുടർന്നു നാട്ടിൽ മടങ്ങിയെത്തി. നിലവിലെ ബാധ്യതകളെല്ലാം തീർക്കാനും പുതിയ വീട് എന്ന സ്വപ്നവുമായാണ് അരുൺ ബാബു എട്ട് മാസം മുൻപ് തിരിച്ചു പുതിയ വിസയിൽ കുവൈറ്റിൽ എത്തുന്നത്. കമ്പനി പറയുന്ന ഉപകരണങ്ങൾ വാങ്ങി നൽകലായിരുന്നു ജോലി എന്ന് ബന്ധുക്കൾ പറയുന്നു.അടുത്ത മാർച്ചിൽ അവധിക്ക് വരാൻ ഇരിക്കുകയായിരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com