'ഞാൻ സേഫ് ആണ് തിരിച്ചെത്തും'; കണ്ണൂര്‍ തളിപ്പറമ്പില്‍ കാണാതായ വിദ്യാര്‍ഥി ആര്യൻ്റെ മെസേജ്

ആര്യന്റെ മെസ്സേജ് ലഭിച്ച വിവരം കുടുംബം പൊലീസിൽ അറിയിച്ചിട്ടുണ്ട്
'ഞാൻ സേഫ് ആണ് തിരിച്ചെത്തും'; കണ്ണൂര്‍ തളിപ്പറമ്പില്‍ കാണാതായ വിദ്യാര്‍ഥി ആര്യൻ്റെ മെസേജ്
Published on

കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നും കാണാതായ വിദ്യാര്‍ഥി ആര്യൻ അമ്മയുടെ ഫോണിലേക്ക് മെസ്സേജ് അയച്ചു. താൻ സേഫ് ആണെന്നും തിരിച്ചെത്തുമെന്നും അറിയിച്ച് ഇൻസ്റ്റാഗ്രാമിലാണ് ആര്യൻ്റെ മെസേജ് എത്തിയത്. മെസ്സേജ് ലഭിച്ച വിവരം കുടുംബം പൊലീസിൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി ആര്യനെ കാണതായത്.

സ്കൂളില്‍ പോയ വിദ്യാര്‍ഥി തിരികെ വീട്ടിലെത്തിയിരുന്നില്ല. സ്കൂൾ ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തിയിരുന്നു. വൈകിയിട്ടും ആര്യനെ കാണാതായതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സന്ധ്യയ്ക്ക് കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിലും, പഴയ ബസ് ബസ് സ്റ്റാൻഡിലും കുട്ടിയെ കണ്ടതായി വിവരമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ആര്യൻ അമ്മയ്ക്ക് മെസ്സേജ് അയക്കുന്നത്. ആര്യനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8594020730 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com