കൗൺസിലിങിന് ശേഷവും മാതാപിതാക്കൾക്കൊപ്പം പോകില്ലെന്ന് ആവർത്തിച്ച് നാടു വിട്ടു പോയ അസം സ്വദേശിനിയായ പെൺകുട്ടി

പിതാവ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് ശ്രമം തടഞ്ഞു
കൗൺസിലിങിന് ശേഷവും മാതാപിതാക്കൾക്കൊപ്പം പോകില്ലെന്ന് ആവർത്തിച്ച് നാടു വിട്ടു പോയ അസം സ്വദേശിനിയായ പെൺകുട്ടി
Published on

കഴക്കൂട്ടത്ത് നിന്ന് നാടുവിടാൻ ശ്രമിച്ച അസം സ്വദേശിയായ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പോകില്ല. കൗൺസിലിങ്ങിന് ശേഷവും പോകില്ലെന്ന് ആവർത്തിച്ച പതിനഞ്ചുകാരി സിഡബ്ല്യൂസിക്ക് കീഴിൽ നിന്ന് പഠിക്കണമെന്നും പറഞ്ഞു. പിതാവ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് ശ്രമം തടഞ്ഞു.

തുടർന്ന് മാതാപിതാക്കൾ മണിക്കൂറുകൾ കുട്ടിയുമായി സംസാരിച്ചു. അസമിലേക്ക് തിരിച്ചു പോകാമെന്ന് കുട്ടിയോട് പറഞ്ഞുവെങ്കിലും കുട്ടി കൂടെ പോകാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് തന്നെ മാറ്റി.

കഴക്കൂട്ടത്ത് നിന്നും വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പെൺകുട്ടിയെ 37 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയത്. അതിഥി സംസ്ഥാന തൊഴിലാളിയായ അൻവർ ഹുസൈൻ്റെ മകളായ പെൺകുട്ടി വീട്ടിൽ അമ്മ വഴക്കു പറയുകയും വീട്ടു ജോലി ചെയ്യിക്കുകയും ചെയ്തതിനെ തുടർന്നാണ് വീടു വിട്ടു പോയത്. തിരിച്ചെത്തിച്ച പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്നു.


Also Read: റോഡിൽ ബ്ലോക്ക് സൃഷ്ടിച്ചെന്ന് ആരോപണം; കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദ്ദനം


















Related Stories

No stories found.
News Malayalam 24x7
newsmalayalam.com