ട്രെയിനില്‍ യുവതിക്ക്‌ നേരെ ലൈംഗികാതിക്രമം; അസം സ്വദേശി അറസ്റ്റില്‍

ട്രെയിനിലെ ബെഡ്‌ റോള്‍ സ്റ്റാഫായ അക്ഷജ്യോതി ഗോഗോയ്‌ ആണ്‌ പിടിയിലായത്‌
ട്രെയിനില്‍ യുവതിക്ക്‌ നേരെ ലൈംഗികാതിക്രമം; അസം സ്വദേശി അറസ്റ്റില്‍
Published on: 
Updated on: 


ട്രെയിനില്‍ യുവതിക്ക്‌ നേരെ ലൈംഗികാതിക്രമം നടത്തിയ അസം സ്വദേശി അറസ്റ്റില്‍. ട്രെയിനിലെ ബെഡ്‌ റോള്‍ സ്റ്റാഫായ അക്ഷജ്യോതി ഗോഗോയ്‌ ആണ്‌ പിടിയിലായത്‌. കഴിഞ്ഞ വ്യാഴാഴ്ച കന്യാകുമാരി- ദിബ്രുഗർ വിവേക്‌ എക്‌സ്‌പ്രസിലായിരുന്നു സംഭവം.

ട്രെയിൻ ചെങ്ങന്നൂരില്‍ എത്തിയപ്പോഴാണ് പ്രതിയായ അസം സ്വദേശി, യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. യുവതി പരാതിയെ തുടർന്ന് കോട്ടയം റെയിൽവേ പൊലീസ് അക്ഷജ്യോതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. പ്രതിക്കെതിരെ റെയിൽവേയുടെ വകുപ്പുതല നടപടിയും ഉണ്ടാകും. ട്രെയിനുകൾക്കുള്ളിൽ പരിശോധന കർശനമാക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com