
ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനി ബലാത്സംഗത്തിന് ഇരയായി. അസം സ്വദേശികളായ സദ്ദാം, അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നവരാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ഇതിൽ സദ്ദാമാണ് ബലാത്സംഗം ചെയ്തത്. മറ്റ് മൂന്നു പേർ ശരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. നാലു പേരെയും നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് പ്രതികൾ. ഉച്ചയോടെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.