
യുഎസ്സിലെ ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി 10 പേർ കൊല്ലപ്പെട്ടു. 30ഓളം പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ന്യൂ ഓർലിയൻസിലെ വിനോദ സഞ്ചാര മേഖലയായ ബേർബൺ തെരുവിലാണ് സംഭവം.
പുതുവത്സര ദിനത്തിൽ അതിരാവിലെയാണ് ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറിയത്. കാറിന്റെ ഡ്രൈവർ വെടിയുതിർത്തെന്നും പൊലീസ് അക്രമിക്ക് നേരെ തിരിച്ചും വെടിയുതിർത്തുവെന്നും ദൃക്സാക്ഷികൾ പറയുന്നു. നഗരത്തിൻ്റെ ഫ്രഞ്ച് ക്വാർട്ടറിൻ്റെ ഭാഗമാണ് സംഭവം നടന്ന ഈ പ്രദേശം. ഇത് ഒരു ജനപ്രിയ നൈറ്റ് ലൈഫ് ഡെസ്റ്റിനേഷൻ കൂടിയാണ്.