ന്യൂയോർക്കിൽ നിശാ ക്ലബിന് പുറത്ത് കൂട്ടവെടിവെപ്പ്: 10 പേർക്ക് പരുക്ക്

പുതുവത്സരത്തിന് ശേഷം യുഎസിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്
ന്യൂയോർക്കിൽ നിശാ ക്ലബിന് പുറത്ത് കൂട്ടവെടിവെപ്പ്: 10 പേർക്ക് പരുക്ക്
Published on

ന്യൂയോർക്കിൽ നിശാ ക്ലബിൽ പുറത്തുണ്ടായ കൂട്ടവെടിവെപ്പിൽ 10 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയോടെയാണ് മൈക്കയിലെ അമസൂറ നിശാ ക്ലബിന് പുറത്ത് വെടിവെപ്പ് നടന്നത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ലോംഗ് ഐലൻ്റ്  ജൂതാ ഹോസ്പിറ്റൽ, കോഹൻസ് ചിൽഡ്രൻസ് മെഡിക്കൽ സെൻ്റർ എന്നിവയുൾപ്പെടെയുള്ള ആശുപത്രികളിലേക്ക് പരുക്കേറ്റവരെ മാറ്റിയിട്ടുണ്ട്. വെടിവെപ്പിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.

പുതുവത്സരദിനത്തിൽ ന്യൂ ഓർലിയാൻസിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ഇത്തരത്തിലൊരു അപകടം റിപ്പോർട്ട് ചെയ്തത്. കൂടാതെ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഹോട്ടലിന് മുന്നിൽ ടെസ്ലയുടെ ട്രക്ക് പൊട്ടിത്തെറിച്ച് അപകടം റിപ്പോർട്ട് ചെയ്തിരുന്നു. അപകടത്തിൽ ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടു. പുതുവത്സരത്തിന് ശേഷം യുഎസിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com