
ഹിസ്ബുള്ളയ്‌ക്കെതിരെ റോക്കറ്റ് ആക്രമണം നടത്തുന്നതിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധമന്ത്രിക്കും അധികാരം നല്‍കി ഇസ്രയേലിന്റെ സുരക്ഷാ കാബിനറ്റ്. ആക്രമണം എങ്ങനെ വേണമെന്നും എപ്പോള്‍ നടത്തണമെന്നുമുള്ള കാര്യത്തില്‍ ഇവര്‍ക്ക് തീരുമാനമെടുക്കാമെന്നും സുരക്ഷാ കാബിനറ്റ് അറിയിച്ചു.
ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ ശനിയാഴ്ച വൈകുന്നേരം ഡ്രൂസ് വിഭാഗത്തിന് നേരെ നടന്ന ആക്രമണത്തില്‍ കുട്ടികളടക്കം 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിമാര്‍ അടിയന്തരമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഹിസബുള്ള നിഷേധിച്ചു.
ആക്രമണത്തില്‍ ഹിസ്ബുള്ള ഗ്രൂപ്പിന് വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. സെന്‍ട്രല്‍ ഡീര്‍ എല്‍-ബലാഹിലില്‍, ഫീല്‍ഡ് ഹോസ്പിറ്റലായും അഭയാര്‍ഥി ക്യാംപായും പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് നേരെ നടന്ന ആക്രമണം നടത്തിയത് ഇസ്രായേല്‍ സൈന്യമാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍, ആരോപണം നിഷേധിച്ച ഇസ്രയേല്‍, അധിനിവേശ ഗോലാന്‍ കുന്നുകള്‍ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയത് ഹിസ്ബുള്ളയാണെന്ന് കുറ്റപ്പെടുത്തി. പതിനഞ്ച് കുട്ടികളടക്കം 30 പേരാണ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ അഖ്സ ആശുപത്രിയും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മാസങ്ങളായി ഇരുവിഭാഗങ്ങളും തുടരുന്ന വെടിവയ്പില്‍ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.
READ MORE: ഡീർ എൽ-ബലാഹിലെ ഇസ്രയേൽ ആക്രമണം; 15 കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു