കോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ പിടികൂടി നാട്ടുകാർ

കുട്ടിയെ കാറിൽ ഇരുത്തി കുന്നംകുളം സ്വദേശിനി സൂപ്പർ മാർക്കറ്റിൽ പോയ സമയത്തായിരുന്നു സംഭവം
കോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ പിടികൂടി നാട്ടുകാർ
Published on
Updated on


കോഴിക്കോട് കുറ്റ്യാടിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആൾ പിടിയിൽ. അടുക്കത്ത് സ്വദേശി വിജീഷ് ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ ആണ് സംഭവം.

കുട്ടിയെ കാറിൽ ഇരുത്തി കുന്നംകുളം സ്വദേശിനി സൂപ്പർ മാർക്കറ്റിൽ പോയ സമയത്തായിരുന്നു സംഭവം. ഈ സമയം അവിടേക്കെത്തിയ പ്രതി കുട്ടിയുമായി കാർ ഓടിച്ചു പോയി.

ഒരു കിലോമീറ്ററിന് അപ്പുറം കുട്ടിയെ ഇയാൾ കാറിൽ നിന്ന് ഇറക്കി വിട്ടു. പിന്നാലെ നാട്ടുകാർ പിന്തുടർന്നു വാഹനം തടഞ്ഞുനിർത്തി പ്രതിയെ പിടികൂടുക ആയിരുന്നു.

പ്രതിയെ കുറ്റ്യാടി പൊലീസിന് കൈമാറി. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും, മോഷണത്തിനും കുറ്റ്യാടി പൊലീസ് ഇയാൾക്കെരിരെ കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com