ഒരു രാത്രി മുഴുവൻ ക്രൂരമർദനം, മരിച്ചെന്ന് കരുതി രക്ഷപ്പെട്ടു; ചോറ്റാനിക്കരയിൽ പെൺകുട്ടിയെ ആക്രമിച്ച ആൺസുഹൃത്തിനെതിരെ വധശ്രമ കേസ്

അതേസമയം, പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
ഒരു രാത്രി മുഴുവൻ ക്രൂരമർദനം, മരിച്ചെന്ന് കരുതി രക്ഷപ്പെട്ടു; ചോറ്റാനിക്കരയിൽ പെൺകുട്ടിയെ ആക്രമിച്ച ആൺസുഹൃത്തിനെതിരെ വധശ്രമ കേസ്
Published on


എറണാകുളം ചോറ്റാനിക്കരയിൽ 19കാരിയായ പെൺകുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് ചോറ്റാനിക്കര പൊലീസ് പ്രതിയെ പിടികൂടിയത്.



അതേസമയം, പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി 11 മണിക്കാണ് പ്രതി വീട്ടിൽ എത്തിയതെന്നും പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഞായറാഴ്ച പുലർച്ച വരെ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചു.



മരിച്ചെന്നു കരുതിയാണ് പോയതെന്നാണ് പ്രതിയുടെ മൊഴി. വൈകിട്ട് നാലു മണിക്ക് ബന്ധുവാണ് അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട പെൺകുട്ടി പോക്സോ അതിജീവിതയാണ്. ഇന്ന് ഫോറൻസിക് സംഘം പരിശോധന നടത്തും.



മകളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും തലച്ചോറിനേറ്റ പരിക്കാണ് ഗുരുതരമായി തുടരുന്നതെന്നും പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ആൺസുഹൃത്തിനെ ഭയന്നാണ് വീട്ടിൽ നിന്നും മാറി നിന്നത്. ഇയാൾ പലതവണ വീട്ടിൽ വരാറുണ്ട്. പലപ്പോഴും വീട്ടിൽ വരുന്നത് താൻ തടഞ്ഞിരുന്നു. പലപ്പോഴായി മകളിൽ നിന്നും സ്വർണവും പണവും വാങ്ങിയെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com