പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കരിപ്പൂർ - അബുദാബി പുതിയ സർവീസുമായി ഇൻഡി​ഗോ എയർലൈൻസ്

ജനുവരി 15വരെയാണ് നിലവിൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കരിപ്പൂർ - അബുദാബി പുതിയ സർവീസുമായി ഇൻഡി​ഗോ എയർലൈൻസ്
Published on

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുതിയ സർവീസ് ആരംഭിക്കാന്‍ ഇൻഡി​ഗോ എയർലൈൻസ്. ഡിസംബർ 20-ാം തിയതി മുതൽ സർവീസ് ഉണ്ടായിരിക്കും. ജനുവരി 15വരെയാണ് നിലവിൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത് പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമാണ്.

യാത്രക്കാരുടെ എണ്ണത്തില്‍ വർധനവുണ്ടായാല്‍ സർവീസ് നീട്ടാനാണ് സാധ്യത. കരിപ്പൂരിൽ നിന്ന് രാത്രി 9.50ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.30ന് അബുദാബിയിലെത്തും. തിരികെ പുലർച്ചെ 1.30ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.45ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും.

Also Read: ആലപ്പുഴ വാഹനാപകടത്തിന് നാല് കാരണങ്ങള്‍; ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് നല്‍കി ആർടിഒ

നിലവിൽ ദമാം, ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്കാണ് കരിപ്പൂരിൽ നിന്ന് ഇൻഡി​ഗോ എയർലൈൻസ് സർവീസ് നടത്തുന്നത്. ഈ വർഷം ആദ്യം എയർഏഷ്യയും ഫിറ്റ്സ് എയറും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സർവീസുകൾ ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com