യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചു; സമ്പൂർണ പട്ടിക

വ്യാഴാഴ്ച ജമ്മു വിമാനത്താവളം ലക്ഷ്യമാക്കി നടന്ന പാകിസ്ഥാൻ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചു; സമ്പൂർണ പട്ടിക
Published on

ഇന്ത്യാ-പാകിസ്ഥാൻ സംഘർഷങ്ങളുടെ രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന വിമാനത്താവളങ്ങൾ മാത്രമാണ് അടച്ചിരിക്കുന്നത്. വ്യാഴാഴ്ച ജമ്മു വിമാനത്താവളം ലക്ഷ്യമാക്കി നടന്ന പാകിസ്ഥാൻ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാക് മിസൈലുകളും ഡ്രോണുകളും ഇന്ത്യൻ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു.


ജാംനഗര്‍, ഹിരാസര്‍, പോര്‍ബന്തര്‍, കെഷോദ്, കണ്ട്‌ല, ഭുജ്, ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത് സര്‍, ലുധിയാന, ഭുന്തര്‍, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര-ഗഗ്ഗാല്‍, ഭത്തിണ്ഡ, ഡയ്‌സാല്‍മര്‍, ജോധ്പുര്‍, ബിക്കാനിര്‍, ബല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേ, മുന്ത്ര, തുടങ്ങിയ വിമാനത്താവളങ്ങളാണ് സുരക്ഷ കാരണങ്ങൾ മുന്‍നിര്‍ത്തി അടച്ചത്.

അതേസമയം, ഇന്ത്യയിലുടനീളമുള്ള യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അതത് വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്ന് എയർ ഇന്ത്യ നിർദേശിച്ചു. വിമാനത്താവളങ്ങളിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഉത്തരവ് കണക്കിലെടുത്താണ് നടപടി. പുറപ്പെടുന്നതിന് 75 മിനിറ്റ് മുമ്പ് ചെക്ക്-ഇൻ അവസാനിക്കുമെന്ന് എയർ ഇന്ത്യ എക്സിൽ പോസ്റ്റ് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com