
ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി ദീർഘകാലമായി പോരാടിയിരുന്ന കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കനത്ത ശ്വാസമുട്ടലിനെത്തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ കണ്ണൂർ കമ്പിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട സിഐടിയുമായുള്ള ചിത്രലേഖയുടെ തർക്കം വാർത്തയായിരുന്നു. തർക്കത്തെ തുടർന്ന് സിപിഎം ജാതിപീഡനം നടത്തുന്നുവെന്ന് ചിത്രലേഖ ആരോപിച്ചിരുന്നു. 2005ലും 2023ലും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിച്ചിരുന്നു. സന്നദ്ധ സംഘടനകള്‍ വഴി ലഭിച്ച തുക കൊണ്ട് പുതിയ ഓട്ടോയുമായി നിരത്തിലിറങ്ങാനിരിക്കെ ആണ് രോഗം കീഴടക്കിയത്.
Also Read: അങ്കണവാടിയില്‍ കുട്ടിക്ക് പരുക്കേറ്റ സംഭവം; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
ചിത്രലേഖയുടെ മൃതദേഹം ഞായർ രാവിലെ 9 മണിക്ക് വീട്ടിലേത്തിക്കും. 10.30 ഓടെ പയ്യാമ്പലം കടപ്പുറത്തായിരിക്കും സംസ്കാരം നടക്കുക.