ജാർഖണ്ഡിൽ ബിജെപിക്ക് തിരിച്ചടി: രണ്ട് മുൻ എംഎൽഎമാർ കൂടി ജെഎംഎമ്മിൽ ചേർന്നു

ജാർഖണ്ഡിൽ ബിജെപിക്ക് തിരിച്ചടി: രണ്ട് മുൻ എംഎൽഎമാർ കൂടി ജെഎംഎമ്മിൽ ചേർന്നു

മുൻ ബിജെപി നിയമസഭാംഗമായ മറാണ്ടി 2014ൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ ദുംകയിൽ നിന്ന് 5,262 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു
Published on

ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ ബാക്കിനിൽക്കെ രണ്ട് മുൻ ബിജെപി എംഎൽമാർ കൂടി ജാർഖണ്ഡ് മുക്തി മോർച്ചയിൽ ചേർന്നു. മുൻ എംഎൽഎമാരായ ലൂയിസ് മറാണ്ടിയും കുനാൽ സാരംഗിയുമാണ് തിങ്കളാഴ്ച ജെഎംഎമ്മിൽ ചേർന്നത്. മൂന്ന് തവണ ബിജെപി നിയമസഭാംഗമായ കേദാർ ഹസ്രയും എജെഎസ്‌യു പാർട്ടി അംഗമായിരുന്ന ഉമാകാന്ത് രജക്കും ജെഎംഎമ്മിൽ ചേർന്ന് രണ്ട് ദിവസത്തിന് ശേഷമാണിത്.

“ഞങ്ങൾ ഇന്ന് ജെഎംഎമ്മിൽ ചേർന്നു,” ബിജെപി മുൻ വക്താവും മുൻ ബഹ്‌രഗോറ എംഎൽഎയുമായ സാരംഗി പിടിഐയോട് പറഞ്ഞു. മുൻ ബിജെപി നിയമസഭാംഗമായ മറാണ്ടി 2014ൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ ദുംകയിൽ നിന്ന് 5,262 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു.2019ൽ 13,188 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സോറൻ ഇവിടെ നിന്ന് വിജയിച്ചത്. എന്നാൽ പിന്നീട് അദ്ദേഹം സീറ്റ് ഒഴിയുകയും ബർഹൈത്ത് മണ്ഡലം നിലനിർത്തുകയും ചെയ്തു.

അദ്ദേഹത്തിൻ്റെ സഹോദരൻ ബസന്ത് സോറൻ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി കോട്ടയായ ദുംകയിൽ 6,842 വോട്ടുകൾക്ക് മറാണ്ടിയെ പരാജയപ്പെടുത്തിയിരുന്നു. ജാർഖണ്ഡ് യൂണിറ്റ് വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച് ഒന്നര മാസത്തിന് ശേഷം സാരംഗി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ജൂലൈയിൽ രാജിവച്ചിരുന്നു.നിർണായക വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിച്ചിട്ടും പാർട്ടി നേതൃത്വത്തിൻ്റെ "ഉദാസീനമായ സമീപനത്തിൽ" സാരംഗി നിരാശ പ്രകടിപ്പിച്ചിരുന്നു.


News Malayalam 24x7
newsmalayalam.com