
മദ്യ നയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. കേസില്‍ കെജ്‌രിവാളിന് ജാമ്യം അനുവദിച്ച ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി സ്‌റ്റേ ചെയ്തത്. ഇതോടെ കെജ്‌രിവാള്‍ താത്കാലികമായി ജയിലില്‍ തുടരേണ്ടി വരും.
അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാവില്ലെന്നും വിചാരണ കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാതെയാണ് നേരത്തെ കെജ്‌രിവാളിന് ജാമ്യം അനുവദിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
റൗസ് അവന്യൂ കോടതിയാണ് നേരത്തെ കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇഡി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ സ്‌റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നത് വരെ വിചാരണ കോടതിയുടെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.