ലൈംഗിക പീഡന കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം

2007ൽ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി
ലൈംഗിക പീഡന കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം
Published on



ആലുവ സ്വദേശിനിയായ നടി നൽകിയ ലൈംഗിക പീഡന കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഹൈക്കോടതിയുടെ ഇടക്കാല മുൻകൂർ ജാമ്യം. 2007ൽ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. 17 വർഷങ്ങൾക്ക് ശേഷം 2024 സെപ്റ്റംബറിൽ പരാതി നൽകിയതടക്കം വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് മുൻകൂർ ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയിൽ കന്റോൺമെന്‍റ് പൊലീസ് ഹർജിക്കാരനെ അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ സ്വന്തവും രണ്ട് ജാമ്യക്കാരുടെയും ബോണ്ടിന്‍റെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് നിർദേശം. ഹർജി വീണ്ടും പരിഗണിക്കുന്ന നവംബർ 21 വരെയാണ് മുൻകൂർ ജാമ്യം.

2007 ജനുവരിയിൽ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗീക അതിക്രമം നടത്തിയെന്നാണ് പരാതി. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചുവെന്നും, മുറിയിൽ കയറി വന്ന് ലൈംഗിക അതിക്രമം നടത്തിയതായും നടി പറയുന്നു. പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും നടി ആരോപിച്ചു. ഭയപ്പെട്ടതുകൊണ്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നുമാണ് നടിയുടെ വിശദീകരണം.


ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ബാലചന്ദ്ര മേനോൻ്റെ ആദ്യ പ്രതികരണം. നേരത്തെ ആലുവ സ്വദേശിയായ ഈ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്നാരോപിച്ച് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

നടിയുടെ അഭിഭാഷകൻ ഫോണിൽ മൂന്ന് തവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ബാലചന്ദ്ര മേനോൻ നൽകിയ പരാതി. സെപ്റ്റംബർ 13നാണ് ബാല ചന്ദ്രമേനോന് ആദ്യ കോള്‍ വരുന്നത്. അഡ്വ. സന്ദീപ് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി നടനെതിരെ മൂന്ന് പീഡനക്കേസുകള്‍ വരുന്നതായി പറഞ്ഞു.അടുത്ത ദിവസം ആലുവയിലെ നടി ബാലചന്ദ്രന്‍റെ മേനോന്‍റെ ഫോട്ടോ "കമിങ് സൂണ്‍" എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുവെന്നും പരാതിയില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com