ബാലചന്ദ്ര മേനോന്‍റെ ബ്ലാക്ക്‌മെയിലിങ് പരാതി; ആലുവയിലെ നടിക്കും അഭിഭാഷകനുമെതിരെ വീണ്ടും അന്വേഷണം

നടിയും അഭിഭാഷകനും ചേർന്ന് പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് നടന്‍റെ ആരോപണം
ബാലചന്ദ്ര മേനോന്‍റെ ബ്ലാക്ക്‌മെയിലിങ് പരാതി; ആലുവയിലെ നടിക്കും അഭിഭാഷകനുമെതിരെ വീണ്ടും അന്വേഷണം
Published on

മലയാള സിനിമാ നടന്‍മാർക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ ആലുവയിലെ നടിക്കും അഭിഭാഷകനുമെതിരെ വീണ്ടും അന്വേഷണം. ഇവർ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് നടൻ ബാലചന്ദ്ര മേനോൻ നൽകിയ പരാതിയിലാണ് ആലുവ റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. നടിയും അഭിഭാഷകനും ചേർന്ന് പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് നടന്‍റെ ആരോപണം. ബാലചന്ദ്ര മേനോൻ്റെ മൊഴിയും തെളിവും പൊലീസ് ഉടൻ ശേഖരിക്കും.

Also Read: ലൈംഗികാരോപണം: ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്ര മേനോൻ

നടിയുടെ അഭിഭാഷകൻ ഫോണിൽ മൂന്ന് തവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ബാലചന്ദ്ര മേനോൻ നൽകിയ പരാതി. സെപ്റ്റംബർ 13നാണ് ബാല ചന്ദ്രമേനോന് ആദ്യ കോള്‍ വരുന്നത്. അഡ്വ. സന്ദീപ് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി നടനെതിരെ മൂന്ന് പീഡനക്കേസുകള്‍ വരുന്നതായി പറഞ്ഞു.

അടുത്ത ദിവസം ആലുവയിലെ നടി ബാലചന്ദ്രന്‍റെ മേനോന്‍റെ ഫോട്ടോ "കമിങ് സൂണ്‍" എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, പരാതികളില്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് നടി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com