ബാലചന്ദ്ര മേനോന്‍റെ പരാതി: യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്

നടിയും അഭിഭാഷകനും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് നടൻ ബാലചന്ദ്ര മേനോൻ നൽകിയ പരാതിയില്‍ ആലുവ റൂറൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ബാലചന്ദ്ര മേനോന്‍റെ പരാതി: യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്
Published on

നടൻ ബാലചന്ദ്ര മേനോന്‍റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ എറണാകുളം സൈബർ പൊലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ നടിയുടെ ലൈംഗികാരോപണം സംപ്രേക്ഷണം ചെയ്ത ചാനലുകൾക്കെതിരെയാണ് കേസ്. പ്രചരണം സമൂഹമാധ്യമത്തിൽ ബാലചന്ദ്ര മേനോനെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് എന്നാണ് എഫ്ഐആർ.

നടിയും അഭിഭാഷകനും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് നടൻ ബാലചന്ദ്ര മേനോൻ നൽകിയ പരാതിയില്‍ ആലുവ റൂറൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും ചേർന്ന് പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് നടന്‍റെ ആരോപണം. പരാതിയില്‍ ബാലചന്ദ്ര മേനോൻ്റെ മൊഴിയും തെളിവും പൊലീസ് ഉടൻ ശേഖരിക്കും.

Also Read: ബാലചന്ദ്ര മേനോന്‍റെ ബ്ലാക്മെയിലിങ് പരാതി; ആലുവയിലെ നടിക്കും അഭിഭാഷകനുമെതിരെ വീണ്ടും അന്വേഷണം

മുകേഷ്, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെ പരാതി കൊടുത്ത നടി തന്‍റെ ഫോട്ടോ "കമിങ് സൂണ്‍" എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ബാലചന്ദ്ര മോനോന്‍റെ ആരോപണങ്ങള്‍ നടി തള്ളിക്കളഞ്ഞു. പരാതികളില്‍ വ്യക്തമായ തെളിവുകളുണ്ടെന്നാണ് നടിയുടെ പ്രതികരണം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com