സ്വർണ വായ്പ എളുപ്പമാണ് ... പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

സ്വർണത്തിൻ്റെ മൂല്യം, വായ്പാ തുകയുടെ പരിധി,തിരിച്ചടവ് രീതികൾ, പരിശ നിരക്ക്, പണയം വയക്കാവുന്ന സ്ഥാപനങ്ങൾ അങ്ങനെ സ്വർണ വായ്പയിൽ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഏറെയാണ്.
സ്വർണ വായ്പ എളുപ്പമാണ് ... പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
Published on

സ്വർണം എന്നാൽ വെറും ആഭരണം മാത്രമല്ല മികച്ച ഒരു നിക്ഷേപം കൂടിയാണ്. ഇനി സാധാരണക്കാരിലേക്ക് വരുമ്പോൾ സ്വർണം അവരുടെ ജീവിതത്തിലെ ബാക്ക് അപ് പ്ലാനാണ്. കയ്യിലും കഴുത്തിലുമെല്ലാം അണിഞ്ഞു നടക്കുമ്പോഴും, അത്യാവശ്യ സന്ദർഭങ്ങളിൽ പണം സ്വരുക്കൂട്ടേണ്ടി വരുമ്പോൾ സ്വർണം സഹായിക്കും. സ്വർണ വായ്പ പോലെ എളുപ്പത്തിൽ കിട്ടുന്ന വായ്പകൾ ചുരുക്കമാണ്.

പെട്ടന്നു കുറച്ച് ക്യാഷ് റെഡിയാക്കേണ്ട അത്യാവശ്യം വന്നാൽ മിക്കവാറും ആളുകൾ ആശ്രയിക്കുന്ന വഴിയാണ് സ്വർണപ്പണയം.വളരെ എളുപ്പത്തിൽ ലഭിക്കുന്ന വായ്പയെന്നതാണ് സ്വർണപ്പണയത്തിൻ്റെ പ്രധാന സവിശേഷതയും. എന്നാൽ സ്വർണം പണയം വയ്ക്കുമ്പോഴും ചിലകാര്യങ്ങൾ അറിഞ്ഞിരിക്കണം.

സ്വർണത്തിൻ്റെ മൂല്യം, വായ്പാ തുകയുടെ പരിധി,തിരിച്ചടവ് രീതികൾ, പരിശ നിരക്ക്, പണയം വയക്കാവുന്ന സ്ഥാപനങ്ങൾ അങ്ങനെ സ്വർണ വായ്പയിൽ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഏറെയാണ്. ഒന്നു സ്വർണം പണയം വച്ച് കുറച്ച് കാശ് മേടിക്കാൻ ഇതൊക്കെ നോക്കണോ എന്ന് ചോദിച്ചാൽ . ഇതെല്ലാം അറിഞ്ഞിരിക്കുന്നത് നമ്മുടെ സാമ്പത്തിക ഇടപാടുകളെ കൂടുതൽ സുതാര്യമാക്കും.

റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന ചട്ടങ്ങളനുസരിച്ചാണ് രാജ്യത്തെ ധനാകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണവായ്പകള്‍ നൽകുന്നത്.നിയമമനുസരിച്ച് സ്വര്‍ണ്ണത്തിന്‍റെ വിപണി മൂല്യത്തിന്‍റെ 75% വരെയാണ് സാധാരണ ഗതിയിൽ വായ്പ ലഭിക്കുന്നത്. വായ്പ തുകയെ സ്വാധിനിക്കുന്ന ഘടകങ്ങൾ പലതുണ്ട്.

സ്വർണത്തിൻ്റെ പരിശുദ്ധി ഉൾപ്പെടെ വായ്പാ തുകയിൽ വ്യത്യാസം വരുത്താൻ കഴിയുന്നവയാണ്. പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന് കൂടുതൽ തുക വായ്പ ലഭിക്കും. ആഭരണങ്ങളിലെ ഏതെങ്കിലും കല്ലുകള്‍, രത്നങ്ങള്‍, മുത്തുകൾ എന്നിവ ഒഴിവാക്കിയായിരിക്കും ഭാരം കണക്കാക്കുക.നിലവിലുള്ള സ്വര്‍ണ്ണ നിരക്കിനെ ആശ്രയിച്ചാകും വായ്പാ തുക നിശ്ചയിക്കുക. ഇത് ദിനം പ്രതി മാറുകയും ചെയ്യും.

പലിശ നിരക്കിലും വ്യത്യാസമുണ്ട്. ബാങ്കുകളിലാണ് കുറഞ്ഞ പലിശാ നിരക്കുകൾ ഉള്ളത്. മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ ഉയർന്ന പലിശയാകും ഈടാക്കുന്നത്. തിരിച്ചടവും പലതരത്തിലാണ് പലിശയും മുതലും പ്രതിമാസ തവണകളായി അടയ്ക്കുന്ന സ്ഥിരം ഈഎംഐ രീതി.പലിശമാത്രം അടച്ച് കാലാവധി തീരുന്ന സമയം മുതലും ചേർത്ത് അടയ്ക്കൽ.കാലാവധി തീരുന്ന സമയം പലിശയും മുതലും ചേർത്ത് അടയ്ക്കുന്ന ബുള്ളറ്റ് തിരിച്ചടവ്. ഇതൊക്കെ നോക്കി മനസിലാക്കി സ്വർണം പണയം വയ്ക്കുന്നതാവും ഇടപാടുകാരന് ഗുണം ചെയ്യുക.






Related Stories

No stories found.
News Malayalam 24x7
newsmalayalam.com