മുർഷിദാബാദ് കലാപബാധിതരുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്ന് ഉറപ്പുനൽകി ഗവർണർ ആനന്ദബോസ്

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറിൻ്റെ നേതൃത്വത്തിലുള്ള സംഘവും മുർഷിദാബാദ് സന്ദർശിച്ചു. 100 ൽ പരം പരാതികളാണ് ഇവർക്ക് ലഭിച്ചത്. ജനങ്ങൾ അനുഭവിക്കുന്നത് മനുഷ്യത്വ രഹിതമായ ദുരിതങ്ങളാണെന്നായിരുന്നു വിജയ രഹത്കറിൻ്റെ പ്രതികരണം.
മുർഷിദാബാദ് കലാപബാധിതരുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്ന് ഉറപ്പുനൽകി ഗവർണർ ആനന്ദബോസ്
Published on

മുർഷിദാബാദ് കലാപബാധിത മേഖലകൾ സന്ദർശിച്ച് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസും, ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വിജയ രഹത്കറും. സംഘർഷത്തിൽ ബാധിക്കപ്പെട്ടവരുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്ന് സി വി ആനന്ദ ബോസ് ഉറപ്പു നൽകി. മനുഷ്യത്വരഹിതമായ അവസ്ഥയിലൂടെയാണ് മുർഷിദബാദിലെ സ്ത്രീകൾ കടന്നുപോയതെന്നായിരുന്നു ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം.


മാൾഡയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചതിന് പിന്നാലെയാണ് കനത്ത സുരക്ഷയിൽ ഗവർണർ സി. വി. ആനന്ദ ബോസ് മുർഷിദാബാദിലെ ദുലിയാനിലെത്തിയത്. സംഘർഷ ബാധിതരുമായി സംസാരിച്ച ഗവർണർ നിലവിലെ സ്ഥിഗതികൾ വിലയിരുത്തുകയും ചെയ്തു. സംഘർഷത്തിൽ ബാധിക്കപ്പെട്ടവരുമായി ഗവർണർ സംവദിച്ചു. അക്രമത്തിൽ ബാധിക്കപ്പെട്ടവരുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്നും ഗവർണർ ഉറപ്പു നൽകി.

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറിൻ്റെ നേതൃത്വത്തിലുള്ള സംഘവും മുർഷിദാബാദ് സന്ദർശിച്ചു. 100 ൽ പരം പരാതികളാണ് ഇവർക്ക് ലഭിച്ചത്. ജനങ്ങൾ അനുഭവിക്കുന്നത് മനുഷ്യത്വ രഹിതമായ ദുരിതങ്ങളാണെന്നായിരുന്നു വിജയ രഹത്കറിൻ്റെ പ്രതികരണം. അക്രമം പൊട്ടിപ്പുറപ്പെട്ട മേഖലകളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ സംഘവും സന്ദർശനം നടത്തി.

വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെയാണ് ബംഗാളിലെ മുർഷിദാബാദിൽ അക്രമണസംഭവങ്ങളുണ്ടാകുന്നത്. ഷംഷേർഗഞ്ച്, സുതി, ധുലിയൻ, ജംഗിപൂർ എന്നിവിടങ്ങളിലുണ്ടായ സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ,ആ ളുകൾ പാലായനം ചെയ്യുകയും ചെയ്തിരുന്നു.  സംഘർഷത്തെ തുടർന്ന്  274 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് .

Related Stories

No stories found.
News Malayalam 24x7
newsmalayalam.com