ആസാദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച ക്രൈം റിപ്പോർട്ടറിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം അഞ്ജു ജയപ്രകാശിന്

ന്യൂസ് മലയാളം 24 x 7 ൻ്റെ സീനിയർ റിപ്പോർട്ടറാണ് അഞ്ജു ജയപ്രകാശ്
അഞ്ജു ജയപ്രകാശ്
അഞ്ജു ജയപ്രകാശ്
Published on: 
Updated on: 

പ്രമുഖ സോഷ്യലിസ്റ്റും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന രാജ് നാരായൺജിയുടെ സ്മരണാർത്ഥം ലോക് ബന്ധു രാജ് നാരായൺ ജി ഫൗണ്ടേഷൻ സ്വാതന്ത്രദിനത്തോടനുബന്ധിച്ച്  മാധ്യമ കലാ സാംസ്കാരിക ജീവകാരുണ്യ പൊതുപ്രവർത്തകർക്ക് നൽകുന്ന ആസാദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.


മികച്ച ക്രൈം റിപ്പോർട്ടർ സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ന്യൂസ് മലയാളം 24 X 7 ൻ്റെ സീനിയർ റിപ്പോർട്ടർ  അഞ്ജു ജയപ്രകാശ് അർഹയായി. ഏഴ് അംഗ ജൂറി കമ്മിറ്റി ആണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യ ദിനത്തിൽ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ച് വൈകുന്നേരം 4 മണിക്ക് രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

News Malayalam 24x7
newsmalayalam.com