
എയർക്രാഫ്റ്റ് നിയമത്തിന് പകരമുള്ള ഭാരതീയ വായുയാൻ അധീനിയം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ വിമാനങ്ങളുടെ രൂപകല്പനയും നിർമാണവും സുഗമമാക്കുന്നതിനും, വ്യോമയാന മേഖലയിൽ എളുപ്പത്തിൽ ബിസിനസ്സ് നടത്തുന്നതിനും, വായുയാൻ അധീനിയം സഹായിക്കും.
90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് നിയമത്തിന് പകരമായാണ് പുതിയ ഭാരതീയ വായുയാൻ അധീനിയത്തിന് അംഗീകാരം നൽകിയത്. വിമാനത്തിൻ്റെ ഡിസൈൻ,നിർമാണം, പരിപാലനം, കൈവശം വയ്ക്കൽ, ഉപയോഗം, ഓപ്പറേഷൻ, വിൽപന, കയറ്റുമതി, ഇറക്കുമതി എന്നിവയുടെ നിയന്ത്രണത്തിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.