
തൃശൂർ തൊഴിയൂരില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേര്‍ മരിക്കുകയും ഒരാൾക്ക് പരുക്ക് ഏൽക്കുകയും ചെയ്തു. താമരയൂർ സ്വദേശി ഏറത്ത് വീട്ടിൽ അക്ഷയ് (23), തൊഴിയൂർ സ്വദേശി കർണംകോട്ട് വീട്ടിൽ രാജൻ ( 58) എന്നിവരാണ് മരിച്ചത്.
കാട്ടകാമ്പാൽ സ്വദേശി കേച്ചേരിപ്പറമ്പിൽ വീട്ടിൽ നിരഞ്ജനാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ നിരഞ്ചനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമിപം രാത്രി എട്ടരയോടെയാണ് അപകടം നടന്നത്.