നേറ്റീവ് അമേരിക്കൻ ബോഡിങ് സ്കൂൾ നയം; പീഡനങ്ങൾക്ക് മാപ്പ് ചോദിച്ച് ജോ ബൈഡൻ

ബോർഡിങ് സ്കൂളുകളിൽ 150 വർഷത്തോളം നടന്ന പീഡനങ്ങൾക്ക് മാപ്പ് പറഞ്ഞ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ
നേറ്റീവ് അമേരിക്കൻ ബോഡിങ് സ്കൂൾ നയം; പീഡനങ്ങൾക്ക് മാപ്പ് ചോദിച്ച് ജോ ബൈഡൻ
Published on

അമേരിക്കയിൽ തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗോത്രവർഗക്കാർക്കുള്ള ബോർഡിങ് സ്കൂളുകളിൽ 150 വർഷത്തോളം നടന്ന പീഡനങ്ങൾക്ക് മാപ്പ് പറഞ്ഞ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. കാലങ്ങളായി തദ്ദേശീയ അമേരിക്കൻ സമൂഹം നേരിടുന്ന ആഘാതത്തിന് ബൈഡൻ ക്ഷമാപണം നടത്തിയപ്പോൾ ജനങ്ങൾ സന്തുഷടരായെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പലസ്തീൻ അനുകൂലികൾ ബൈഡൻ്റെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിഷേധമുയർത്തി.

ജൂലൈയിൽ പുറത്തിറക്കിയ അന്വേഷണ റിപ്പോർട്ട് പ്രകാരം ഈ സ്കൂളുകളിൽ 973 കുട്ടികളെങ്കിലും മരിച്ചതായാണ് പ്രാഥമിക വിവരം. കാലങ്ങളായി തദ്ദേശീയ അമേരിക്കൻ സമൂഹം നേരിടുന്ന ആഘാതത്തിന് ബൈഡൻ ക്ഷമാപണം നടത്തിയപ്പോൾ വേദിയിൽ ഗോത്ര വേഷത്തിലുണ്ടായിരുന്ന നൂറു കണക്കിന് ആളുകളാണ് അതിനെ സന്തോഷത്തോടെ സ്വീകരിച്ചത്.

എന്നാൽ വേദിയിലുണ്ടായിരുന്ന പലസ്തീൻ അനുകൂലികൾ ബൈഡൻ്റെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിഷേധമുയർത്തി. പലസ്തീനിൽ വംശഹത്യ നടത്തുമ്പോൾ നിങ്ങൾക്ക് എങ്ങനെ വംശഹത്യയ്ക്ക് മാപ്പ് പറയാൻ കഴിയുമെന്നാണ് പലസ്തീൻ അനൂകൂലികൾ ആക്രോശിച്ചത്. ഗാസയിലെയും ലെബനനിലും ഇസ്രായേൽ ആക്രമണങ്ങൾക്ക് അമേരിക്ക നൽകുന്ന പിന്തുണ രാജ്യത്ത് നിരവധി പ്രക്ഷോഭങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇസ്രായേലിനുള്ള ആയുധ കയറ്റുമതിയിൽ ഉപരോധം ഏർപ്പെടുത്താനും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.

അമേരിക്കയ്ക്കു പുറമേ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങളും സമീപ വർഷങ്ങളിൽ ബോർഡിങ് സ്‌കൂളുകളിലെ കുട്ടികൾ ഉൾപ്പെടെയുള്ള തദ്ദേശീയ സമൂഹങ്ങൾക്കെതിരായ പീഡനങ്ങളെക്കുറിച്ച് അവലോകനം നടത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com