രാഹുൽ ഗാന്ധിയുടെ പ്രസ്താവന കേട്ട് ഞെട്ടി കയ്യിലുണ്ടായിരുന്ന 250 രൂപയുടെ പാൽ നഷ്ടമായി; ബിഹാർ സ്വദേശി കോടതിയിൽ

രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടുമെന്ന പ്രസ്താവന കേട്ട് ഞെട്ടിയതാണ് പാൽ നഷ്ടമാവാൻ കാരണമെന്നാണ് ഇയാളുടെ വാദം
രാഹുൽ ഗാന്ധിയുടെ പ്രസ്താവന കേട്ട് ഞെട്ടി കയ്യിലുണ്ടായിരുന്ന 250 രൂപയുടെ പാൽ നഷ്ടമായി; ബിഹാർ സ്വദേശി കോടതിയിൽ
Published on

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തനിക്ക് 250 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് കോടതിയെ സമീപിച്ച് ബിഹാർ സ്വദേശി. സമസ്തിപൂർ ജില്ലയിലെ മുകേഷ് ചൗദരി എന്ന വ്യക്തിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടുമെന്ന പ്രസ്താവന കേട്ട് ഞെട്ടിയപ്പോൾ കയ്യിലുണ്ടായിരുന്ന 250 രൂപയുടെ പാൽ നഷ്ടമായെന്നാണ് ഇയാളുടെ വാദം.

കഴിഞ്ഞയാഴ്ചയാണ് ഡൽഹിയിൽ ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടുമെന്ന് രാഹുൽ ആഹ്വാനം ചെയ്തത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്തെന്നും ഇരുകൂട്ടരോടും രാജ്യത്തെ ഭരണകൂടത്തോടും നമ്മൾ പോരാടിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇത് കേട്ടയുടൻ ഞെട്ടിതരിച്ചെന്നും, ഞെട്ടലിൽ കയ്യിലുണ്ടായിരുന്ന അഞ്ച് ലിറ്റർ പാൽ തെറിച്ചുപോയെന്നും മുകേഷ് പറയുന്നു. ഒരു ലിറ്ററിന് 50 രൂപയാണ് വില. ഇത്തരത്തിൽ 250 രൂപ വിലമതിക്കുന്ന പാൽ രാഹുലിൻ്റെ പ്രസ്താവന കൊണ്ട് നഷ്ടമായെന്നുമാണ് ബിഹാർ സ്വദേശിയുടെ പരാതി. 

രാജ്യദ്രോഹവുമായി ബന്ധപ്പെട്ട 152ാം വകുപ്പുൾപ്പെടെ വിവിധ ബിഎൻഎസ് വകുപ്പുകൾ പ്രകാരം രാഹുൽ ഗാന്ധിയെ വിചാരണ ചെയ്യണമെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മുകേഷ് ആവശ്യപ്പെടുന്നു. റോസേറ സബ് ഡിവിഷനിലെ സിവിൽ കോടതിയിലാണ് മുകേഷ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജിയുടെ പകർപ്പും ഇയാൾ പുറത്തുവിട്ടിരുന്നു. അതേസമയം കോടതി ഹർജി പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com