ദുരന്തങ്ങൾ ഓർമ വേണം: കള്ളാടി - ആനക്കാംപൊയിൽ തുരങ്ക പാതയ്‌ക്കെതിരെ ബിനോയ്‌ വിശ്വം

കള്ളാടി-ആനക്കാം പൊയിൽ തുരങ്ക പാതക്കായി 2043.74 കോടി രൂപയാണ് വേണ്ടത്. 12.2 ഹെക്ടർ ഭൂമിയിൽ ഇരട്ട തുരങ്ക പാതയായാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്
ദുരന്തങ്ങൾ ഓർമ വേണം: കള്ളാടി - ആനക്കാംപൊയിൽ തുരങ്ക പാതയ്‌ക്കെതിരെ ബിനോയ്‌ വിശ്വം
Published on
Updated on
കള്ളാടി- ആനക്കാംപൊയിൽ തുരങ്ക പാതയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.  ഭൂമി എല്ലാം ക്ഷമിക്കുന്നവളല്ലെന്നും, ഭൂമിയുടെ ക്ഷമയ്ക്ക് അതിരുണ്ടെന്നും ബിനോയ്‌ വിശ്വo പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾ പൊട്ടലിൻ്റെ പശ്ചാത്തത്തിലായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.

കള്ളാടി-ആനക്കാം പൊയിൽ തുരങ്ക പാതക്കായി 2043.74 കോടി രൂപയാണ് വേണ്ടത്. 12.2 ഹെക്ടർ ഭൂമിയിൽ ഇരട്ട തുരങ്ക പാതയായാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പാത യഥാർഥ്യമായാൽ ദൂരവ്യാപക പ്രത്യാഖ്യാതങ്ങൾ ഉണ്ടാകുമെന്നു നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലോടെ തുരങ്കപാത വീണ്ടും ചർച്ചയായ സാഹചര്യത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന. ഉരുൾപൊട്ടൽ ദുരന്തത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരേ മനസോടെ നേരിട്ടുവെന്നും പ്രധാനമന്ത്രിയുടെ വരവിനെ സ്വാഗതം ചെയ്യുന്നു എന്നും ബിനോയ്‌ വിശ്വo വ്യക്തമാക്കി. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു. സ്ത്രീത്വം ബഹുമാനിക്കപ്പെടണം.  ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടും എന്ന തീരുമാനം സ്വാഗതാർഹമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com