ഉപയോഗിച്ച് വലിച്ചെറിഞ്ഞ സൂചികളും, സിറിഞ്ചുകളും; മാലിന്യക്കൂമ്പാരമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരം

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന ഇമേജ് ബയോ മെഡിക്കൽ സംസ്കരണ കേന്ദ്രത്തിലേക്കാണ് ആശുപത്രി മാലിന്യങ്ങൾ കൊണ്ടുപോകാറുള്ളത്
ഉപയോഗിച്ച് വലിച്ചെറിഞ്ഞ സൂചികളും, സിറിഞ്ചുകളും; മാലിന്യക്കൂമ്പാരമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരം
Published on


കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ബയോ മെഡിക്കൽ മാലിന്യങ്ങൾ കുന്നുകൂടുന്നു. സൂചികൾ, സിറിഞ്ചുകൾ, ട്യൂബുകൾ മുതലായവയാണ് ആശുപത്രി പരിസരത്ത് കെട്ടിക്കിടക്കുന്നത്. ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങളിൽ നിന്നും പകർച്ചവ്യാധികൾ ഉണ്ടായേക്കാം എന്ന ആശങ്കയിലാണ് ആശുപത്രിയിൽ എത്തുന്ന രോഗികളും, കൂട്ടിരിപ്പുകാരും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന ഇമേജ് ബയോ മെഡിക്കൽ സംസ്കരണ കേന്ദ്രത്തിലേക്കാണ് ആശുപത്രി മാലിന്യങ്ങൾ കൊണ്ടുപോകാറുള്ളത്. എന്നാൽ മൂന്നുമാസമായി ഇമേജ് ബയോ മാലിന്യങ്ങൾ ഇവിടെ നിന്നും മാലിന്യം സ്വീകരിക്കാതായതോടെയാണ് ആശുപത്രി പരിസരത്ത് കുന്നുകൂടാൻ തുടങ്ങിയത്.

ഐഎംഎയിൽ നിന്നും ടാംപർ പ്രൂഫ് കണ്ടെയ്നർ വാങ്ങി ഉപയോഗ ശേഷം ബയോ മാലിന്യങ്ങൾ ഇതിൽ നിക്ഷേപിക്കുന്നതാണ് രീതി. എന്നാൽ നിലവിലെ കരാർ പ്രകാരം ഫണ്ട് കഴിഞ്ഞതോടെ വിതരണം നിലച്ചു. അതോടെ ദിവസേന ഉപയോഗിക്കുന്ന സൂചികൾ സാധാരണ പ്ലാസ്റ്റിക് കണ്ടെയ്നറിലാണ് ശേഖരിക്കുന്നത്. എന്നാൽ, പ്ലാസ്റ്റിക് കണ്ടെയ്നറിലെ സാധനങ്ങൾ ഇമേജ് സ്വീകരിക്കില്ല.

ബയോ മെഡിക്കൽ മാലിന്യങ്ങൾ കൊണ്ടുപോകാൻ ഐഎംഎ വിസമ്മതിച്ചതോടെ പഴയ അത്യാഹിത വിഭാഗത്തിനു സമീപം മെഡിക്കൽ മാലിന്യങ്ങൾ കുന്നുകൂടി. പ്ലാസ്റ്റിക് കണ്ടെയ്നറിൽ സൂക്ഷിച്ച മാലിന്യങ്ങൾ ടാംപർ പ്രൂഫ് കണ്ടെയ്നറിലേക്കു മാറ്റിയാൽ മാത്രമേ എടുക്കൂ എന്നാണ് ഐഎംഎയുടെ നിലപാട്. ഒരു മാസം 5 ലക്ഷം രൂപയാണ് ഇമേജിന് മെഡിക്കൽ കോളജ് മാലിന്യം കൊണ്ടുപോകുന്നതിനായി നൽകിയിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com