
തിരുവനന്തപുരം വിതുരയിൽ വെള്ളിയാഴ്ച കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു. കാട്ടുപോത്തിനെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിലൂടെ ഇന്നലെ ജെസിബി ഉപയോഗിച്ചാണ് കരയ്ക്ക് കയറ്റിയത്. അവശനിലയിലായിരുന്ന പോത്തിന് ചികിത്സ നൽകുന്നതിനിടെയാണ് ചത്തത്.
വീഴ്ച്ചയിൽ കാലിന് പുറമെ ആന്തരിക അവയവത്തിനും പരുക്കേറ്റിരുന്നു. 15 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടുപോത്ത് വീണത്. പിന്നാലെ, വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കിണറിന്റെ ഒരു ഭാഗം ജെസിബി കൊണ്ട് മാറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജെസിബി ഉപയോഗിച്ച് വലിച്ചു കയറ്റിയത്. പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്.