
സിപിഎം നിയന്ത്രണത്തിലുള്ള ചെർപ്പുളശേരി കോ- ഓപ്പറേറ്റീവ് അർബൻ ബാങ്കിനെതിരെ ആരോപണങ്ങളുമായി ബിജെപി. ബാങ്കിൽ നിന്നും വായ്പ എടുത്തവരുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
ചെർപ്പുളശ്ശേരി അർബൻ ബാങ്കിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ ഉയർത്തുന്നത്. ഒരു രേഖയുമില്ലാതെയാണ് സിപിഎം നേതാക്കൾക്ക് വായ്പ നൽകുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ബാങ്കിൽ നിന്ന് വായ്പ എടുത്ത ഹംസ - സുനീറ ദമ്പതികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇവരുടെ പേരിലുള്ള വായ്പ, ബാങ്കിലെ ചിലർ വ്യാജ ഒപ്പിട്ട് പുതുക്കിയെടുത്തതായാണ് ആരോപണം.
Also Read: പൂണിത്തുറ സിപിഎം ലോക്കൽ കമ്മിറ്റി സംഘർഷം; ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ പരാതി
വിമുക്ത ഭടനെയും ഭാര്യയേയും കബളിപ്പിച്ച് ഒരു ലക്ഷം രൂപ ബാങ്ക് തട്ടിയെടുത്തതായി സന്ദീപ് വാര്യർ ആരോപിച്ചു. വായ്പാ തട്ടിപ്പിനെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.