രാജ്യത്തെ തെരഞ്ഞെടുപ്പുകൾ: 90 ശതമാനം സീറ്റുകളിലും നേട്ടം കൊയ്‌ത് ഭരണകക്ഷികൾ

കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലെ 50 മണ്ഡലങ്ങളിലായാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്
രാജ്യത്തെ തെരഞ്ഞെടുപ്പുകൾ: 90 ശതമാനം സീറ്റുകളിലും  നേട്ടം കൊയ്‌ത്  ഭരണകക്ഷികൾ
Published on

രാജ്യത്ത് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ 90 ശതമാനം സീറ്റുകളിലും അതത് സംസ്ഥാനങ്ങളിലെ ഭരണകക്ഷിക്ക് തന്നെയാണ് നേട്ടം കൈവരിച്ചത്. 14 സംസ്ഥാനങ്ങളിൽ ഭൂരിഭാഗം സീറ്റിലും ഭരണപാർട്ടികൾ തന്നെയാണ് ജയിച്ചത്. ബംഗാളിൽ തൃണമൂലും യുപിയിൽ ബിജെപിയും നേട്ടമുണ്ടാക്കി. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലെ 50 മണ്ഡലങ്ങളിലായാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മിക്ക സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷികൾ തന്നെ നേട്ടമുണ്ടാക്കി. മിക്കയിടത്തും ഭരണവിരുദ്ധ തരംഗമുണ്ടായില്ല.

ഉത്തർപ്രദേശ്, രാജസ്ഥാൻ, അസം, ബിഹാർ, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ നിയമസഭയിലേക്കും മഹാരാഷ്ട്രാ നന്ദേഡ് ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കേരളം,  മഹാരാഷ്ട്ര, ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ  കോൺഗ്രസ് നേട്ടം കരസ്ഥമാക്കി.

ഉത്തർപ്രദേശിൽ ഒമ്പതിടത്ത് നടന്ന തെരഞ്ഞെടുപ്പിൽ 6 ലും ബിജെപി വിജയിച്ചു. രണ്ട് സീറ്റിൽ എസ് പിയും ഒരു സീറ്റ് രാഷ്ട്രീയ ലോക്‌ദളും നേടി. യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 7 മണ്ഡലങ്ങളിൽ 5 ഇടത്തും ബിജെപി നേട്ടമുണ്ടാക്കി. ആർജി കർ ആശുപത്രി ബലാത്സംഗ കൊല അടക്കം ബംഗാളിൽ വലിയ പ്രതിഷേധമുണ്ടായിട്ടും, ബിജെപിയുടെ എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറത്തി മമതാ ബാനർജിയുടെ തൃണമൂല്‍  മുഴുവൻ സീറ്റിലും ജയിച്ചു.

ഉപതെരഞ്ഞെടുപ്പ് നടന്ന 6 മണ്ഡലങ്ങളിലും തൃണമൂൽ ഏകപക്ഷീയ വിജയം നേടി. 4 മണ്ഡലങ്ങളും നിലനിർത്തിയപ്പോൾ രണ്ടെണ്ണം ബിജെപി യിൽ നിന്ന് അവർ പിടിച്ചെടുക്കുകയും ചെയ്തു. അസമിലെ 5 മണ്ഡലങ്ങളിൽ മൂന്നിടത്തും ബിഹാറിൽ നാലിൽ രണ്ടിടത്തും ബിജെപി വിജയിച്ചു. കർണാടകയിലെ മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് ജയിച്ചു. പഞ്ചാബിൽ നാലുമണ്ഡലങ്ങളിൽ മൂന്നിടത്തും ആം ആദ്മി ആധിപത്യമുറപ്പിച്ചു. ബർണാലയിൽ കോൺഗ്രസിനാണ് ജയം.

മഹാരാഷ്ട്രയിൽ മഹായുതി വിഭാഗവും,ജാർഖണ്ഡിൽ ഇന്ത്യ സഖ്യവുമാണ് വിജയക്കൊടി പാറിച്ചത്. സിക്കിമിൽ രണ്ടിടത്ത് സിക്കിം ക്രാന്തി മോർച്ച വിജയിച്ചു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മേഘാലയ, ഛത്തീസ്ഗഢ്, ഒരോ മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. ഉത്തരാഖണ്ഡിലും ഛത്തീസ്‌ഗഡിലും ബിജെപിക്കാണ് ജയം. മേഘാലയയിൽ എൻപിപിയും വിജയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com