നല്ല സമയത്താണ് കൃഷ്ണകുമാർ സ്ഥാനാർഥിയായി എത്തുന്നത്, ബിജെപി മികച്ച വിജയം തേടും: ഇ. ശ്രീധരൻ

ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് താൻ നേരിട്ട് പ്രചരണത്തിനിറങ്ങില്ല. നേതൃത്വം ആവശ്യപ്പെട്ടാൽ നേരിട്ട് എത്തുമെന്നും ഇ ശ്രീധരൻ പറഞ്ഞു
നല്ല സമയത്താണ് കൃഷ്ണകുമാർ സ്ഥാനാർഥിയായി എത്തുന്നത്, ബിജെപി മികച്ച വിജയം തേടും: ഇ. ശ്രീധരൻ
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം ഉറപ്പാണെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ. നല്ല സമയത്താണ് കൃഷ്ണകുമാർ സ്ഥാനാർഥി ആയി എത്തുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് താൻ നേരിട്ട് പ്രചരണത്തിനിറങ്ങുന്നില്ല. നേതൃത്വം ആവശ്യപ്പെട്ടാൽ നേരിട്ട് എത്തുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.


ALSO READ: ത്രികോണ മത്സരം ഉറപ്പിച്ച് ബിജെപി; സി. കൃഷ്ണകുമാറിനോട് വിയോജിപ്പുള്ള നേതാക്കളെ അനുനയിപ്പിക്കാൻ ശ്രമം

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ സി. കൃഷ്ണകുമാർ ഇ. ശ്രീധരനെ കണ്ടുകൊണ്ടാണ് ഇന്നത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പാലക്കാട് ബിജെപിക്ക് അനുകൂല സാഹചര്യമെന്നാണ് ശ്രീധരൻ്റെ പ്രതികരണം. പാർട്ടിക്കുള്ളിലെ ആശയക്കുഴപ്പങ്ങൾക്ക് അറുതിവരുത്തി കഴിഞ്ഞ ദിവസമാണ് ശ്രീധരനെ പാലക്കാട് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാവശ്യം പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. കൃഷ്ണകുമാറിനോട് വിയോജിപ്പും എതിർപ്പുമുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇത്തവണ പാലക്കാട് പിടിച്ചെടുക്കാൻ, മികച്ച അവസരമാണ് ലഭിച്ചിട്ടുള്ളതെന്നും അത് ഗ്രൂപ്പ് കളിയിലൂടെ ഇല്ലാതാക്കരുതെന്നും ദേശീയ - സംസ്ഥാന നേതാക്കൾ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com