
കായംകുളത്ത് വ്യാജമദ്യം പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തെ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ മർദിച്ചതായി പരാതി. ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി ബിനുവും കുടുംബവും ചേർന്ന് ഉദ്യോഗസ്ഥരെ മർദിച്ചെന്നാണ് പരാതി. മർദനത്തിൽ പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. കുടുംബവീട് കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപന നടക്കുന്നതായി വ്യാപകമായ പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു എക്സൈസ് പരിശോധന. എന്നാൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ബിജെപി നേതാവും കുടുംബവും ചേർന്ന് മർദിക്കുകയായിരുന്നെന്നാണ് പരാതി. പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥൻ നന്ദ ഗോപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരുടെ പരാതിയിൽ ബിനുവിനും കുടുംബത്തിനുമെതിരെ കരിയിലകുളങ്ങര പൊലീസ് കേസെടുത്തു.